മൂടാടി : മൂടാടി ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ തെക്കേട്ടിൽ മുക്ക്-മാനോളി മിൽ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഡ്വ. ഷഹീർ അധ്യക്ഷനായി. വൈസ് പ്രസിഡൻറ് ഷീജ പട്ടേരി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ, പത്താം വാർഡ് മെമ്പർ അഖില,സ്നേഹ , ടി.എൻ. എസ് ബാബു, ജാഫർ പാലാത്ത് എന്നിവർ സംസാരിച്ചു.
