കീഴരിയൂർ: മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ച് കൊയിലാണ്ടി വിട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര രോഗ പരിശോധനയും നടത്തി. കൊയിലാണ്ടി രാഗേഷ് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ ഹിയറിംഗ് പ്ലസ് ഓഡിയോളജി ആൻ്റ് സ്പീച്ച് തെറാപ്പി കേൾവി പരിശോധനയും നടത്തി.
പേരാമ്പ്ര അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പക്ടർ പി.ബാബു ഉദ്ഘാടനം ചെയ്തു. എൻ.വി. രാജേഷ്, സത്യൻമരുതേരി, മലയിൽ ബാബു, കെ.കെ. വിജയരാഘവൻ തുടങ്ങിയവർ സംസാരിച്ചു.
21 ന് കാലത്ത് ഗണപതി ഹോമം, കലശങ്ങൾ, ചെണ്ടമേളം, ഉച്ചയ്ക്ക് സമൂഹസദ്യ, ഇളനീർ കുലവരവുകൾ തിരുവായുധ സമർപ്പണം, വിവിധ തിറകൾ, വെള്ളാട്ടുകൾ, തണ്ടാൻ്റെ പൂക്കലശംവരവ്, തായമ്പക, പൊതു വരവ് തുടങ്ങിയവ നടക്കുന്നതാണ്.