കൊയിലാണ്ടി പിഷാരികാവ് ദേവസ്വത്തിന്റെ ക്ഷേത്രകലാ അക്കാദമി ധനുമാസത്തിലെ തിരുവാതിരക്ക് സംഘടിപ്പിച്ച തിരുവാതിരക്കളി മത്സരത്തിൽ കോഴിക്കോട് ഗോവിന്ദപുരം നിശാഗന്ധി ഒന്നാം സ്ഥാനം നേടി. തീരം സാംസ്കാരിക വേദി മാഹി രണ്ടാം സ്ഥാനവും, കാക്കൂർ ആവണി കലാക്ഷേത്ര മൂന്നാം സ്ഥാനവും നേടി.
ജില്ലയിലും പുറത്തുമായി 31 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്കുള്ള ക്യാഷ് അവാർഡും സമ്മാനങ്ങളും ദേവസ്വം ചെയർമാൻ ഇളയടത്ത് വേണുഗോപാൻ വിതരണം ചെയ്തു. ചടങ്ങിൽ ട്രസ്റ്റി ബോർഡ് അംഗം ടി. ശ്രീപുത്രൻ അധ്യക്ഷം വഹിച്ചു.എം. ബാലകൃഷ്ണൻ, പി. പി. രാധാകൃഷ്ണൻ, ദേവസ്വം മാനേജർ വി. പി. ഭാസ്കരൻ, കെ. കെ. രാകേഷ്, ജി. ജയകുമാരി എന്നിവർ പ്രസംഗിച്ചു.