കോടിക്കൽ ഫിഷ്ലാന്റിംഗ് സെന്റർ ഇരുപത്തിരണ്ട് വർഷം കഴിഞ്ഞിട്ടും കടലാസിൽ; യൂത്ത് ലീഗ് സമരമുഖത്തേക്ക്

നന്തിബസാർ: ദിവസേന മുന്നൂറോളം വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോകുന്നതും ആയിരക്കണക്കിന് മത്സ്യതൊഴിലാളികളുടെ ആശ്രയ കേന്ദ്രവുമായ ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ കോടിക്കലിനോട് കേന്ദ്ര കേരള സർക്കാറുകൾ കാണിക്കുന്ന അവഗണനക്കെതിരെ മുസ്ലിംയൂത്ത് ലീഗ് കോടിക്കൽ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ യൂത്ത്ലീഗ് നേതൃയോഗം തിരുമാനിച്ചു.

2002ൽ ഫിഷ്ലാൻറിംഗ് സെൻ്ററിന് വേണ്ടി അന്നത്തെ ഫിഷറിസ് വകുപ്പ് മന്ത്രി ടി.കെരാമകൃഷ്ണന്റെയും സ്ഥലം എം.എൽ.എയായ പി.വിശ്വന്റെയും നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാർ ശിലാഫലകം സ്ഥാപിച്ചെങ്കിലും ഇരുപത്തിരണ്ട് വർഷം കഴിഞ്ഞിട്ടും ഒരു പ്രവർത്തിയും നടന്നിട്ടില്ല. മത്സ്യ തൊഴിലാളികൾക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ പോലും കടപ്പുറത്ത് ഇല്ല. നിരന്തരമായി കള്ള വാഗ്ദാനങ്ങൾ നൽകി കേരള സർക്കാർ മത്സ്യ തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ്പ്രസിഡണ്ട് പി.കെ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന മൂടാടി തിക്കോടി പഞ്ചായത്ത് യൂത്ത് ലീഗ് നേതൃയോഗം വിവിധ സമരപരിപാടികൾ ആവിഷ്‌കരിച്ചു. യോഗത്തിൽ പി.വി ജലീൽ, ഷാനിബ് കോടിക്കൽ, നൗഫൽ യൂവി, വസിം കുണ്ടുകുളം, ഫർഹാൻ മാലിക്, അസ്ലഹ് കണ്ടോത്ത്, ഇർഫാൻ സി പി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പിഷാരികാവ് ദേവസ്വത്തിന്റെ ക്ഷേത്രകലാ അക്കാദമി സംഘടിപ്പിച്ച തിരുവാതിരക്കളി മത്സരത്തിൽ കോഴിക്കോട് ഗോവിന്ദപുരം നിശാഗന്ധി ഒന്നാം സ്ഥാനം നേടി

Next Story

പാറശ്ശാല ഷാരോണ്‍ വധകേസില്‍ വധശിക്ഷയ്ക്ക് വിധിച്ച പ്രതി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിക്കും

Latest from Local News

ആരോഗ്യ രംഗത്തെ അവഗണനക്കെതിരെ കോൺഗ്രസ് പ്രതിഷേധ ധർണ്ണ

പേരാമ്പ്ര: ആരോഗ്യമേഖലയോടുള്ള സംസ്ഥന സർക്കാരിൻ്റെ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ പേരാമ്പ്ര -മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയ്ക്ക് മുൻപിൽ

ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷൻ ( ബി എം എസ് ) പ്രതിഷേധിച്ചു

കൊയിലാണ്ടി :  കേരള പോസ്റ്റൽ സർക്കിൾ ചങ്ങനാശ്ശേരി ഡിവിഷനിൽ ദേശീയ പണിമുടക്ക് ദിനത്തിൽ ഓഫീസിൽ ഹാജരായി ജോലി ചെയ്ത ഭാരതീയ പോസ്റ്റൽ

കുറുവങ്ങാട് സെൻട്രൽ യു.പി.സ്കൂളിന് സമീപം താമസിക്കുന്ന നടുക്കണ്ടിത്താഴെ കൊളപ്പുറത്ത് കൃഷ്ണൻ അന്തരിച്ചു

കുറുവങ്ങാട് സെൻട്രൽ യു.പി.സ്കൂളിന് സമീപം താമസിക്കുന്ന നടുക്കണ്ടിത്താഴെ കൊളപ്പുറത്ത് കൃഷ്ണൻ (74) അന്തരിച്ചു.ഭാര്യ കാർത്തിക,മക്കൾ കവിത കോമത്ത് കര,സവിത ശ്രീജിത്ത് അരങ്ങാടത്ത്,സഹോദരങ്ങൾ

സർവ്വകലാശാലകൾ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെ എസ് എഫ് ഐ പോസ്റ്റ്‌ ഓഫീസ് മാർച്ച്

സർവ്വകലാശാലകൾ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെ എസ് എഫ് ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി പോസ്റ്റ്‌ ഓഫീസ് മാർച്ച് നടത്തി. മാർച്ച്‌ കർഷകസംഘം

മരുതൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ വായന പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു

കൊയിലാണ്ടി:മരുതൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ വായന പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.പരിപാടിയിൽ ഹെഡ്മിസ്ട്രസ് ടി .നഫീസ അധ്യക്ഷത