ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പൂക്കാട് എഫ് എഫ് ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം നാടിന് വേറിട്ട അനുഭവമായി . കലോത്സവത്തിൽ വിവിധ ശേഷികൾ ഉള്ള കുട്ടികളും മുതിർന്നവരുമായ നിരവധി ആളുകളാണ് പങ്കെടുത്തത്. ചേമഞ്ചേരി പഞ്ചായത്തിലെ അഭയം തണൽ സ്പെയിസ് തുടങ്ങിയ സ്പെഷൽ സ്ക്കൂളുകളിൽ നിന്നും അയൽ സഭകൾ വഴിയുമാണ് കട്ടികളും മുതിർന്നവരും പരിപാടികളിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്. കലോത്സവം ഭിന്നശേഷി സൗഹൃദ കൂട്ടായ്മയായ ഏയ്ഞ്ചൽ സ്റ്റാർസ് സെക്രട്ടറി സാബിറ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ അദ്ധ്യക്ഷത വഹിച്ചു, ആശംസകൾ അർപ്പിച്ച് കൊണ്ട് വൈസ് പ്രസിഡണ്ട് എം ഷീല ടീച്ചർ സെക്രട്ടറി
ടി അനിൽകുമാർ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ അതുല്യബൈജു, വി കെ അബ്ദുൾ ഹാരിസ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
പി സി സതീഷ് ചന്ദ്രൻ ആസൂത്രണ സമിതി അംഗം ശശി കൊളോത്ത് കവി ബിനേഷ് ചേമഞ്ചേരി എന്നിവർ സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ
രമ്യ കെ ആർ സ്വാഗതവും ഉണ്ണി മാടഞ്ചേരി നന്ദിയും പറഞ്ഞു പരിപാടിയിൽ പങ്കെടുത്തവർക്കുള്ള ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ വിതരണം ചെയ്തു.
Latest from Local News
വിയ്യൂർ- കേളോത്ത് ടി. എം ഗംഗാധരൻ നായർ (72) അന്തരിച്ചു. ഭാര്യ രാധാമ്മ,മക്കൾ രാഗേഷ് കുമാർ അധ്യാപകൻ (മായൻ മെമ്മോറിയൽ എച്ച്
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച 9 മണി മുതൽ വൈകിട്ട്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുഹമ്മദ് ആഷിക്
തോരായി വിഷ്ണു ക്ഷേത്രത്തിൽ വാവുബലി അത്തോളി: തോരായി വിഷ്ണു ക്ഷേത്രത്തിലെ കുംഭമാസ വാവുബലി ഫെബ്രുവരി 27ന് നടക്കും.കാലത്ത് നാല് മണി മുതൽ
👉കാർഡിയോളജി വിഭാഗം ഡോ.ഡോളിമാത്യു 👉തൊറാസിക്ക് സർജറി ഡോ രാജേഷ് എസ് 👉ഗ്യാസ്ട്രാസർജറി വിഭാഗം ഡോ പ്രതാവൻ വി കെ 👉ഗൈനക്കോളജി ഡേ