ചോമ്പാല :മീത്തലെ മുക്കാളിക്ക് സമീപം ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഹോട്ടൽ വ്യാപാരി മരിച്ചു. കുഞ്ഞിപ്പള്ളി ടൗണിലെ ഹോട്ടൽ വ്യാപാരി മീത്തലെ മുക്കാളി മഞ്ഞക്കര വിനയനാഥാണ് (55) മരിച്ചത്. ചൊവ്വ ഉച്ചഒരു മണിയോടെയാണ് അപകടം..വീട്ടിൽ നിന്ന് അഴിയൂരിലേക്ക് പോകുമ്പോൾ കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന ലിമിറ്റഡ് ബസ് ഇടിക്കുകയായിരുന്നു.. പരിക്കേറ്റ വിനയനാഥനെ വടകരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചോമ്പാല പോലീസ് സ്ഥലത്തെത്തി.ഭാര്യ സുനിത ( മഞ്ഞക്കര സ്റ്റേഷനറി മീത്തലെ മുക്കാളി ) മക്കൾ അരുണ, അധീന പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ് സഹോദരങ്ങൾ വിമല, വനജ, തങ്കം, വസന്തനാഥ് , വിജുനാഥ്, പരേതനായ വിശ്വനാഥൻ സംസ്കാരം ബുധൻ രാവിലെ 11 മണി വീട്ടുവളപ്പിൽ
Latest from Local News
പേരാമ്പ്ര: മരുതേരി പടിഞ്ഞാറിടത്തിൽ ഭാസ്കരൻ നമ്പ്യാർ (76) അന്തരിച്ചു. ഭാര്യ: നിർമ്മല. മക്കൾ: ബിനീഷ്, നിധീപ്. മരുമക്കൾ: ശരണ്യ, അനുശ്രീ. സഹോദരങ്ങൾ:
കൊല്ലം: ഒരോ മഴക്കാലവും കൊല്ലം ഗവ: എൽ പി സ്കൂളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശങ്കയുടെ കാലമാണ്. സ്കൂൾ കെട്ടിടം നില നിൽക്കുന്ന
കോക്കല്ലൂർ: വയോജന പീഡന വിരുദ്ധ ദിന ജില്ലാ തല പരിപാടി കോക്കല്ലൂർ ഗാലക്സി കോളേജിൽ നടന്നു .കോരിച്ചൊരിയുന്ന മഴയെത്തും മുതിർന്ന
ശക്തമായ കാറ്റിലും മഴയിലും കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ പുത്തലത്ത് സൈനബയുടെ വീടിനു മുകളിൽ തേങ്ങ് കടപുഴകി വീണു. വീടിന് ഭാഗികമായ കേടുപാടുകൾ
പൂക്കാട്. ഗള്‍ഫ് റോഡ് തെക്കെ വളപ്പില്‍ പരേതനായ മമ്മദ് ഹാജിയുടെ മകന് അബ്ദുള്ള (56 )അന്തരിച്ചു. ഭാര്യ നജ്മ. മക്കള്‍ :