വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മലയാളികൾക്ക് വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന കഥാപാത്രത്തിലൂടെയാണ് വിജയ രംഗ രാജു സുപരിചിതനായത്.
70 വയസ്സായിരുന്നു വിജയ രംഗരാജുവിന്. കഴിഞ്ഞ ആഴ്ച ഹൈദരാബാദില്‍ ഒരു ഷൂട്ടിംഗിനിടെ ഇദ്ദേഹത്തിന് ഹൃദയഘാതം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വിജയ രംഗരാജുവിനെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് എത്തിച്ചിരുന്നു. ഇവിടെ ചികില്‍സയിലായിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങി. അദ്ദേഹത്തിന്‍റെ അന്ത്യകർമങ്ങൾ ചെന്നൈയിൽ നടക്കും.
വിജയ രംഗരാജുവിന് ദീക്ഷിത, പത്മിനി എന്നീ രണ്ട് പെൺമക്കളുണ്ട്. പബ്ലിസിസ്റ്റ് സുരേഷാണ് തന്‍റെ എക്‌സ് പേജിൽ രംഗരാജുവിന്‍റെ മരണവാർത്ത സ്ഥിരീകരിച്ചത്.
തെലുങ്ക്, മലയാളം ചലച്ചിത്ര രംഗത്ത് ഇദ്ദേഹം ഏറെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പല സൂപ്പര്‍താര ചിത്രങ്ങളിലും വില്ലന്‍ സഹനടന്‍ വേഷക്കില്‍ ഇദ്ദേഹം തിളങ്ങി. വിയറ്റ്നാം കോളനിയിലെ റാവുത്തര്‍ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. തെലുങ്കില്‍ ഗോപിചന്ദിന്‍റെ യജ്ഞം എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധേയമാണ്.