അഴിയൂർ: : കുഞ്ഞിപ്പള്ളി ടൗണിൽ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിലനിർത്താൻ ദേശീയപാതയിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ജില്ല കലക്ടർ സ്നേഹിൽ കുമാർ സിൻഹ എന്നിവരുമായി കുഞ്ഞിപ്പള്ളി സർവകക്ഷി സമരസമിതി, വ്യാപാരി സംയുക്ത സമിതി നേതാക്കൾ, കുഞ്ഞിപ്പള്ളി പരിപാലനകമ്മിറ്റി ഭാരവാഹികൾ എന്നിവർ ചർച്ച നടത്തി. പ്രശ്നത്തിന്റെ ഗൗരവം ദേശീയ പാത അതോററ്ററിയെ അറിയിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസും കലക്ടറും പറഞ്ഞു. ചർച്ചകളിൽ അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, സമര സമിതി നേതാക്കളായ ടി.ജി നാസ്സർ, പി ബാബുരാജ്, എം പി ബാബു, എ.ടി ശ്രീധരൻ , യു എ റഹീം . പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി, കെ പി പ്രമോദ്, കെഹുസ്സൻ ക്കുട്ടി ഹാജി,ആരിഫ് ബേക്ക് വെൽ, കെ റയീസ് എന്നിവർ പങ്കെടുത്തു.
Latest from Local News
ഫറോക്ക് ചില്ഡ്രന്സ് പാര്ക്കിനോടനുബന്ധിച്ച സൗന്ദര്യവത്കരണവും ഫ്ളോട്ടിങ് ബ്രിഡ്ജ് ജെട്ടികളും ഉദ്ഘാടനം ചെയ്തു കോഴിക്കോട് ബീച്ച് ഉള്പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള് നൈറ്റ്
അത്തോളി ഓട്ടമ്പലം വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ചൈതന്യ ഫാർമസി ഒ പി ഡി
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ മഴ
നാടകം കഴിഞ്ഞിട്ടും ആരും എഴുന്നേറ്റില്ല , പോകാൻ തിടുക്കമില്ല, ഹൃദയം കൊണ്ട് കയ്യടിച്ച് അരങ്ങിൽ നിറഞ്ഞാടിയ കലാകാരന്മാരെ ആരാധനയോടെ അത്ഭുദത്തോടെ അവർ
കൊയിലാണ്ടി : എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. ലൈബ്രറി പ്രസിഡൻറ് എൻ. എം . നാരായണൻ അധ്യക്ഷത