അൽ ഐൻ: യു എ ഇ യിൽ താമസിക്കുന്ന കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്ത് നിവാസികളുടെ സംഗമം നാട്ടൊരുമ 25 ൻ്റെ പോസ്റ്റർ പ്രകാശനം അൽഐനിൽ നടന്നു. ഫെബ്രുവരി 8 ശനിയാഴ്ച വൈകീട്ടു മൂന്നിനാണ് ദുബായ് വുഡ്‌ല൦ പാർക്ക് സ്കൂളിലാണ് സംഗമം നടത്തുന്നത്.
പോസ്റ്റർ പ്രകാശനം അൽ ഐൻ നാസ് അൽമദീന റിയൽഎസ്റ്റ്റ്റേറ്റ് കമ്പനിയുടെ ഓഫീസിൽ വെച്ച് നടന്നു. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം അബ്ദുൽ സലാം, നാസർ എ വി ,സുബൈർ പി വി, ഹാഷിം വി എ എന്നിവർ ചേർന്ന് നിർവഹിച്ചു. ചേമഞ്ചേരി മുസ്ലിം അസോസിയേഷൻ സ്ഥാപകാംഗം ഹമീദ് വി എ സ്വാഗതം പറഞ്ഞു. റാഫി എം ടി ആശംസകൾ അറിയിച്ചു അഷറഫ് കമ്പായത്തിൽ നന്ദിയും പറഞ്ഞു.
