രണ്ടു ദിവസങ്ങളിലായി നടന്ന ചനിയേരി മാപ്പിള എൽ പി സ്കൂൾ നൂറാം വാർഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധാ കിഴക്കേപ്പാട്ടിൽ ഉദ്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു പ്രധാന അധ്യാപിക പി ഹസീബ റിപ്പോർട്ട് വായിച്ചു കുട്ടികൾ മയക്കുമരുന്നിന്റെ പിടിയിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കൾ സദാ ജാഗ്രത പാലിക്കണമെ ന്നും പ്രതിസന്ധികളിൽ അകപ്പെടുന്ന കുട്ടികളെ ഒറ്റപ്പെടുത്താതെ അവർക്ക് പിന്തുണ നൽകി സ്വയം പര്യാപ്തമാക്കി വളർത്തിയെടുക്കണമെന്നും ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയ സിനിമാതാരം നൗഷാദ് ഇബ്രാഹിം പറഞ്ഞു. ‘ എൽഎസ്എസ് നേടിയ എ.ബി അദ്നാൻ, മുഹമ്മദ് റിസ് വാൻ, എസ്.ആർ ആദ്യ, അയൻരാജ് എന്നീ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും നൗഷാദ് ഇബ്രാഹിം നിർവഹിച്ചു. വാർഡ് കൗൺസിലർ കേളോത്ത് വത്സരാജ് വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എ സുധാകരൻ, ടിവി ആലി, വി കെ മുകുന്ദൻ, എൻ കെ അബ്ദുൽ റൗഫ് മുൻ പ്രധാന അധ്യാപകൻ എൻ.എം നാരായണൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് എം സി ഷബീർ, വി.എം സിറാജ്, സ്കൂൾ മാനേജർ പി അബ്ദുൽ അസീസ്, കെ.കെ ഷുക്കൂർ മാസ്റ്റർ, സിദ്ദിഖ് വെട്ടിപ്പാണ്ടി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വാർഡ് കൗൺസിലറും സംഘാടക സമിതി ചെയർപേഴ്സണമായ സി പ്രഭ ടീച്ചർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ
പി വി. മുസ്തഫ നന്ദിയും പറഞ്ഞു. അങ്കണവാടി, സ്കൂൾ. നഴ്സറി വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു വാർഷികാഘോഷത്തിൻ്റെ മുന്നോടിയായി രക്ഷിതാക്കൾക്ക് നടത്തിയ ഫുഡ് ഫെസ്റ്റിൽ വിജയികളായ മുഹ്സിന അജ്മൽ,
റസ്ലാന, ജസ്ന ഫിറോസ് എന്നിവർക്കും, പേരിടൽ മൽസരത്തിൽ വിജയിയായ ജസ്ന ഫിറോസിനും നഴ്‌സറി, കെ.ജി, എൽ.പി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു . ശനിയാഴ്ച നടന്ന വിദ്യാഭ്യാസ സമ്മേളനം നഗരസഭാ വൈസ് ചെയർമാൻ അഡ്വ.പി സത്യൻ ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് മലയാള വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ നവാസ് മന്നൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർമാരായ ബിന്ദു പിലാക്കാട്ട്, ടി കെ ഷീന, സി പ്രഭ ടീച്ചർ , പ്രധാന അധ്യാപകരായ സി ഗോപകുമാർ, എം മോഹൻ കുമാർ , എം രാമകൃഷ്ണൻ വി എൻ ബാബുരാജ്, സി എം ഹംസ തുടങ്ങിയവർ സംസാരിച്ചു പിടിഎ പ്രസിഡണ്ട് എം സി ഷബീർ സ്വാഗതവും പ്രധാന അധ്യാപിക പി ഹസീബ നന്ദിയും പറഞ്ഞു.
Latest from Local News
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എമര്‍ജന്‍സി മെഡിസിന് വിഭാഗം നടത്തുന്ന ഒരു വര്‍ഷത്തെ എമര്‍ജന്‍സി മെഡിസിന് നഴ്സിങ് പ്രാക്ടിക്കല്‍ ട്രെയ്നിങ്ങ്
2025 ഡിസംബറോട് കൂടി ദേശീയപാത വികസനം യാഥാർഥ്യമാകുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒള്ളൂർ കടവ് പാലം
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഉഷ്ണതരംഗത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ
വിയ്യൂർ- കേളോത്ത് ടി. എം ഗംഗാധരൻ നായർ (72) അന്തരിച്ചു. ഭാര്യ രാധാമ്മ,മക്കൾ രാഗേഷ് കുമാർ അധ്യാപകൻ (മായൻ മെമ്മോറിയൽ എച്ച്
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച 9 മണി മുതൽ വൈകിട്ട്