ഭാരതീയ ദളിത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റായി സജീവൻ കുന്നുംപുറത് ചുമതല ഏറ്റെടുത്തു. ഭാരതീയ ദളിത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ദളിത് കോൺഗ്രസ് പ്രസിഡന്റ് ശ്രീജിത്ത് എൻ ടി അധ്യക്ഷനായ ചടങ്ങിൽ പയ്യോളി ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് കെ ടി വിനോദൻ മുഖ്യപ്രഭാഷണം നടത്തി. പുത്തൂക്കാട് രാമകൃഷ്ണൻ, ഇ ടി പത്മനാഭൻ, മുജേഷ് ശാസ്ത്രി, സദാനന്ദൻ തൊടുവയൽ, മനോജ് എൻ എം, സൂരജ് ഇ, സതീശൻ കെ വി, രഞ്ജിത്ത് ലാൽ എം ടി, സി എൻ ബാലകൃഷ്ണൻ, പ്രജീഷ് മേപ്രംകുറ്റിയിൽ, അഫ്സൽ ഹമീദ്, ഉഷ ബാബു എന്നിവർ സംസാരിച്ചു
ചടങ്ങിൽ വച്ച് മുതിർന്ന നേതാവ് കെ പി കണ്ണൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ടി വിനോദനിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി. ഏഴാം വയസ്സിൽ കാരാത്തയിൽ ബ്ലോക്ക് ബെൽറ്റ് നേടിയ പ്രപഞ്ച് ശങ്കർ ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇ കെ ശീതൾ രാജിൽ നിന്നും അനുമോദനം ഏറ്റുവാങ്ങി
കിഷോർ കുമാർ കെ വി സ്വാഗതവും ശശി കുന്നുംപുറത്ത് നന്ദിയും പറഞ്ഞു