മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്ര നട അടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയുടെ ദർശനത്തോടെ രാവിലെ 6:30നാണ് നട അടച്ചത്. രാവിലെ 5:30ന് ഗണപതി ഹോമത്തിന് ശേഷം രാവിലെ 6 മണിക്ക് തിരുവാഭരണ പേടക സംഘം പതിനെട്ടാം പടിയിറങ്ങി പന്തളത്തേക്ക് മടങ്ങി. തുടർന്ന് പന്തളം രാജപ്രതിനിധി ദർശനം നടത്തി. രാജപ്രതിനിധിക്ക് മാത്രമാണ് ഇന്ന് ദർശനം ഉണ്ടായിരുന്നത്. നട അടച്ച ശേഷം പതിനെട്ടാം പടിയുടെ താഴെ മേൽശാന്തി ശ്രീകോവിലിന്റെ താക്കോലും പണക്കിഴിയും രാജ പ്രതിനിധിക്ക് കൈമാറി. ശേഷം മറ്റൊരു പണക്കിഴിയും ക്ഷേത്രത്തിന്റെ താക്കോലും മേല്ശാന്തിക്ക് തിരികെ നല്കുന്ന ചടങ്ങ് പൂർത്തിയായതോടെയാണ് ഈ വര്ഷത്തെ മണ്ഡല മകരവിളക്ക് തീര്ഥാടനത്തിന് പരിസമാപ്തിയായത്.
Latest from Main News
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫിന്. നറുക്കെടുപ്പിൽ മിനി വട്ടക്കണ്ടി പ്രസിഡൻ്റ് ആയി തെരഞ്ഞെടുത്തു.
കളളക്കടല് പ്രതിഭാസത്തെ തുടര്ന്ന് കേരള തീരത്ത് ഉടനീളം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചു. ഇന്ന് രാത്രി 11.30
ശബരിമല സ്വര്ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്മ്മിത ചിത്രം പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം
ബേപ്പൂര് നിയോജക മണ്ഡലത്തിലെ തീരദേശ മേഖലയില് ജനങ്ങളുടെ ഐക്യം വര്ധിപ്പിക്കാനും ടൂറിസം ഭൂപടത്തില് ബേപ്പൂരിന്റെ സ്ഥാനം ഉറപ്പിക്കാനും വാട്ടര് ഫെസ്റ്റ് കാരണമായതായി
പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള







