അരിക്കുളം കെ പി എം എസ് എം ഹയർസെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി വിജയോത്സവപദ്ധതിയുടെ ഭാഗമായി നടന്ന പരീക്ഷയിൽ രക്ഷിതാക്കൾ പരീക്ഷ ഡ്യൂട്ടിയെടുത്ത് മാതൃകയായി. ഈ വർഷത്തെ എസ്എസ്എൽസി വിജയോത്സവ സമിതി വ്യത്യസ്തമായ പരിപാടികൾ നടത്തി 100% വിജയം കൈവരിക്കുക എന്നുള്ളതാണ് ലക്ഷ്യം. കഴിഞ്ഞ രണ്ടു വർഷങ്ങളായി 100% വിജയം കൈവരിക്കുന്ന അരിക്കുളത്തെ ഏക ഹയർ സെക്കൻഡറി വിദ്യാലയമാണ് കെ പി.എം എസ് എം ഹയർ സെക്കൻഡറി സ്കൂൾ. കഴിഞ്ഞ ജൂൺ മാസം മുതൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് മുഴുവൻ വിദ്യാർത്ഥികൾക്കും ഉയർന്ന ഗ്രേഡിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ പ്രവർത്തന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. രാത്രികാല ക്ലാസുകൾ, അതിഥി ക്ലാസുകൾ, അയൽപക്ക പഠനകേന്ദ്രങ്ങൾ, മാതൃക പരീക്ഷകൾ, ഗൃഹസന്ദർശനം എന്നിവ ഈ പ്രവർത്തനത്തിന് ഭാഗമായി നടന്നുവരുന്നു.
