പേരാമ്പ്ര :മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളുടെ പരിധിയിൽ പെട്ടതും പരിസര പ്രദേശങ്ങൾ ജനവാസ നിബിഡവുമായ പുറക്കാമലയിൽ മല അനധികൃതമായി കൈടക്കിക്കൊണ്ട് ഖനനം നടത്താനുള്ള നീക്കത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംരക്ഷണ യാത്ര നടത്തി.
2012 മുതലെ പുറക്കാ മലയെ ഖനനം നടത്തി തകർക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും പരിസരവാസികളുടെ ചെറുത്ത് നില്പിനെ തുടർന്ന് പിന്തിരിയുകയായിരുന്നു. മലയിലുണ്ടായിരുന്ന സർക്കാർ ഭൂമി റവന്യൂ ഉദ്യോഗസ്ഥന്മാരെ സ്വാധീനിച്ച് ക്വാറി മാഫിയ കയ്യടക്കുകയും മറ്റ് പല ഭൂ മികളും കൃത്രിമ രേഖയുണ്ടാക്കി കൈവശപ്പെടുത്തുകയും ചെയ്തതിലും യൂത്ത് ലീഗ് പ്രതിഷേധിച്ചു.പുറക്കാ മല സംരക്ഷിക്കാനുള്ള സമര സമിതിയുടെ പ്രവർത്തനങ്ങൾക്ക് യൂത്ത് ലീഗ് പിന്തുണ പ്രഖ്യാപിച്ചു.സമരത്തിന് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി സി മുഹമ്മദ് സിറാജ്, ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുൽ റഹ്‌മാൻ, കെ സി മുഹമ്മദ്,ഷംസുദ്ധീൻ വടക്കയിൽ,അഫ്സൽ അൽസഫ, അജ്നാസ് കാരയിൽ, കീപോട്ട് അമ്മദ്, പി ടി മുഹമ്മദ് ഷാഫി, ഉമ്മർ ചെറുവോട്ട്,കെ കെ മജീദ്,ഇല്ലത്ത് അബ്ദുൽ റഹ്‌മാൻ,നസറുദ്ധീൻ വി വി, റിയാസ് മലപ്പാടി,കെ കെ മുഹമ്മദ്, ടി എം സി മൊയ്തീൻ,കെ.കെ മുസ്തഫ,അൻസാർ കമ്മന എന്നിവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പോളി ഡെൻറ്റൽ
പൂക്കാട്: വടക്കേ മണ്ണാർകണ്ടി അശോകൻ (62) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: അഖിലേഷ്, ശ്രീഷ്ണ. മരുമക്കൾ: രഗിന, ദിപിൻ. സഹോദരങ്ങൾ: മുരളി
കൊയിലാണ്ടി: വീണു കിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ. കൊയിലാണ്ടി ജിവിഎച്ച്എഎസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഭവ്യ ശ്രീ, ശിവാനി
വടകരയിൽ മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയായ ആശയിലെ 20 ഓളം ജീവനക്കാർക്ക് രോഗം ബാധിച്ചു. ചോറോട്, ആയഞ്ചേരി, തിരുവള്ളൂർ
കൊയിലാണ്ടി : മാരാമുറ്റം തെരുവിൽ മാതേയിക്കണ്ടി ജാനകി (78) അന്തരിച്ചു. പരേതനായ കേളുകുട്ടിയുടെയും മാതുവിൻ്റെയും മകളാണ്. സഹോദരങ്ങൾ : ദേവകി, ബാലൻ