തോടന്നൂർ: മെഡിസെപ് പദ്ധതിയിൽ മാസത്തിൽ പൈസ ഈടാക്കുകയല്ലാതേ സർക്കാർ ജീവനക്കാർക്ക് യാതൊരു പ്രയോജനമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ ഫണ്ട് നൽകാത്തത് കാരണം ആശുപത്രികളിൽ പൂർണ്ണമായ ചികിത്സ ലഭിക്കുന്നില്ല. സർക്കാരിൻ്റെ അലംഭാവത്തിൽ അവതാളത്തിലായ മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ തോടന്നൂർ സബ്ജില്ല സമ്മേളനം ആവശ്യപ്പെട്ടു. വില്ല്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി സി ഷീബ സമ്മേളനം ഉദ്ഘാടനം ചെയ്തു. സബ്ജില്ല പ്രസിഡന്റ് മിഥുൻ എൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി രാജീവൻ മുഖ്യ പ്രഭാഷണം നടത്തി. അജിത്ത് കുമാർ ടി, അഷ്‌റഫ് കെ, ഹക്കീം ടി, ശ്രീജേഷ് ടി കെ, എ കെ സുനിൽ കുമാർ, ഷിനിൽ കുമാർ, സുമേഷ് വി നജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി മിഥുൻ എൻ (പ്രസിഡന്റ് ), ശ്രീജേഷ് ടി കെ (സെക്രട്ടറി), ഫാസിൽ കെ (ട്രഷറർ), നാസർ അക്കായി, അബ്ദുൽ സമദ് (വൈസ് പ്രസിഡന്റ്), നജീബ് റഹ്മാൻ സി കെ, സജിത്ത് സി ആർ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
Latest from Local News
കോഴിക്കോട് ഗവ. മെഡിക്കല് കോളേജ് ആശുപത്രിയില്, എമര്ജന്സി മെഡിസിന് വിഭാഗം നടത്തുന്ന ഒരു വര്ഷത്തെ എമര്ജന്സി മെഡിസിന് നഴ്സിങ് പ്രാക്ടിക്കല് ട്രെയ്നിങ്ങ്
2025 ഡിസംബറോട് കൂടി ദേശീയപാത വികസനം യാഥാർഥ്യമാകുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒള്ളൂർ കടവ് പാലം
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഉഷ്ണതരംഗത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ
വിയ്യൂർ- കേളോത്ത് ടി. എം ഗംഗാധരൻ നായർ (72) അന്തരിച്ചു. ഭാര്യ രാധാമ്മ,മക്കൾ രാഗേഷ് കുമാർ അധ്യാപകൻ (മായൻ മെമ്മോറിയൽ എച്ച്
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച 9 മണി മുതൽ വൈകിട്ട്