കോതമംഗലം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം കൊടിയേറി

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി തളിപ്പറമ്പ് ച്യവനപ്പുഴ പുളിയ പടമ്പ് ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ കൊടിയേറി. ജനുവരി 26 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ മുചുകുന്ന് പത്മനാഭൻ്റെ ഓട്ടംതുള്ളൽ, മുരളീധര ഗോപാലിൻ്റെ പ്രഭാഷണം, കേളപ്പജി സ്മാരക ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സമ്പൂർണ്ണ നാരായണീയ പാരായണം, ദിവസേനയുള്ള പ്രസാദ ഊട്ട്, ആറാട്ട് സദ്യ എന്നിവ ഉത്സവത്തിൻ്റെ ഭാഗമായുണ്ട്.

Leave a Reply

Your email address will not be published.