കൊയിലാണ്ടി: കൊരയങ്ങാട് തെരുഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവം ജനുവരി 26 ന് ആരംഭിക്കും.26 ന് തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽ ശാന്തി ചെറുപുരയിൽ മനോജിന്റെയും കാർമ്മികത്വത്തിൽ രാവിലെ 9:10 നുള്ളിൽ കൊടിയേറ്റം. വൈകീട്ട് അഞ്ച് മണിക്ക് ചോമപ്പന്റെ കാവുകയറ്റം, കുടവരവ്, രാത്രി ഏഴിന് നവരംഗ് കുരുന്നന്റെ തായമ്പക, വിഷ്ണു കൊരയങ്ങാട്, കലാമണ്ഡലം ഹരികൃഷ്ണ എന്നിവരുടെ ഇരട്ടതായമ്പക, രാത്രി 10 ന് മണി വില്ലെഴുന്നള്ളിപ്പ്, പുലർച്ചെ ഒരു മണി നാന്ദകം എഴുന്നള്ളിപ്പ്. 27ന് ന് രാവിലെയും വൈകീട്ടും ശീവേലി, രാത്രി എഴ് മണിക്ക് ക്ഷേത്ര വനിതാ കമ്മിറ്റി ഒരുക്കുന്ന മെഗാതിരുവാതിര, കൈകൊട്ടികളി, മിഥുൻ പയറ്റുവളപ്പിലിന്റെ തായമ്പക, രാത്രി 10 മണി നാന്ദകം എഴുന്നള്ളിപ്പ്. ചോമപ്പന്റെ തിരിയുഴിച്ചിൽ. 28 -ന് വൈകീട്ട് ആഘോഷ വരവ് കോതമംഗലം അയ്യപ്പ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു. 6.45 ന് കെ.എം.പി ഭദ്രയുടെ സോപാന സംഗീതം, എട്ട് മണി തായമ്പക. 10ന് മണിനാന്ദകം എഴുന്നള്ളിപ്പ് 29 ന് വൈകിട്ട് 6.45 തായമ്പക, നിഖിൽ അർജുൻ, രാത്രി ഏഴിന് ഗാനമേള, രാത്രി 10 ന് നാന്ദകം എഴുന്നള്ളിപ്പ്, 30ന് ചെറിയ വിളക്ക്. ഉച്ചയ്ക്ക് സമൂഹസദ്യ, ഭക്തിഗാനമേള, എഴ് മണിക്ക് മേഹുൽ സജീവിന്റെ തായമ്പക, ചെറുതാഴം വിഷ്ണു രാജ്, സദനം അശ്വിൻ മുരളി എന്നിവരുടെ ഇരട്ട തായമ്പക, എഴ് മണി നാടകം മിഠായി തെരുവ്, രാത്രി 10 മണി നാന്ദകം എഴുന്നളിപ്പ്, 31 ന് വലിയ വിളക്ക്. കാഴ്ചശീവേലി, രാത്രി ഏഴിന് മട്ടന്നൂർ ശ്രീരാജ് മാരാർ, ചിറയ്ക്കൽ നിധീഷ് മാരാർ എന്നിവരുടെ ഇരട്ടതായമ്പക, രാത്രി എട്ടിന് പ്രദേശിക കലാകാരൻമാരുടെ വിവിധ പരിപാടികൾ, പുലർച്ചെ നാന്ദകം എഴുന്നള്ളിപ്പ് . കാഞ്ഞിലശ്ശേരി പത്മനാഭൻ, സന്തോഷ് കൈലാഷിന്റെ നേതൃത്വത്തിൽ കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിന്റെ നൂറിൽപരം കലാകാരൻമാർ ചെണ്ട മേളത്തിൽ അണിനിരക്കുന്നു. ഫെബ്രുവരി ഒന്നിന് വൈകീട്ട് താലപ്പൊലി എഴുന്നളളിപ്പ്. രണ്ടിന് തുലാഭാരം, ഗുരുതി തർപ്പണം, വൈകുന്നേരം കുളിച്ചാറാട്ട്, ആന്തട്ട ക്ഷേത്രത്തിൽ നിന്നും പഞ്ചവാദ്യ ത്തോടെ തിരിച്ചെത്തും.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ :
കൊടുവള്ളി: തവളാംകുഴി ഭഗവതി പള്ളിയറക്കാവിലെ തിറ താലപ്പൊലി മഹോത്സവം 23 ന് ഞായറാഴ്ച നടക്കും. രാവിലെ 10 ന് മാനിപുരം മക്കാട്ട്
ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി. കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിൽ മേള അഭ്യസിച്ചവരാണ് അരങ്ങേറ്റം
നന്തി ബസാർ: കടലൂരിലെ കേയക്കണ്ടി നജാഫ് – ജിഷാന ദമ്പതികളുടെ മകൾ ആമിന മലിഹന ജാഫ് (11) അന്തരിച്ചു. വൻമുഖം ഗവ:
ആന ഇടഞ്ഞ് മൂന്നുപേർ മരിക്കാനിടയായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രതിപക്ഷം നേതാവ് വി ഡി സതീശൻ സന്ദർശനം