മന്ദങ്കാവ് കേരഫഡിൽ താത്കാലിക ജീവനക്കാരെ തിരുകി കയറ്റി തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്‌ എടാണി

നടുവണ്ണൂർ : മന്ദൻകാവ് പ്രദേശത്തുള്ള 26 എ ലേബർ കാർഡുള്ള ലോഡിംങ് തൊഴിലാളികളെ അവഗണിച്ചു കൊണ്ട് എംപ്ലോയ്മെന്റ് വഴിതാൽക്കാലിക നിയമനം നടത്തിയ തൊഴിലാളികൾക്ക് ഭരണ സ സ്വാധീനത്തിന്റെ പിൻബലത്തിൽ ലേബർകാർഡ് അനുവദിച്ചു കൊടുത്തുകൊണ്ട് കേരഫെഡിൽ പിൻവാതിൽ നിയമനം നടത്തി
തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന്
ഐ എൻ ടി യു സി .സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്‌ എടാണി പറഞ്ഞു.
കേരഫഡ് മാനേജ്മെന്റിന്റെ തെറ്റായനിയമന നീക്കത്തിനെതിരെ.ഐ എന്‍ യു സി, എസ് ടി യു , യൂണിയനിൽപ്പെട്ട 26 എ. ലേബർ കാർഡുള്ള തൊഴിലാളികൾ നിയമ പോരാട്ടത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ച് വരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ദങ്കാവ് പ്രദേശത്തെ പാവപ്പെട്ട സ്ത്രീ തൊഴിലാളികൾക്ക് നൽകികൊണ്ടി
രുന്ന കേരഫെഡിലെ സ്ലീപ്പർ വർക്കർമാരുടെ നിയമനം സ്വകാര്യ ഏജൻസികൾക്ക് ഒരു ലക്ഷം രൂപയിൽ കൂടുതൽ സംഖ്യക്ക് കരാർ നൽകിക്കൊണ്ട് സി പി എം, സി പി ഐ. മെംമ്പർമാർ ഉൾകൊള്ളുന്ന കേരഫഡ് ഡയറക്ടർ ബോർഡ് തീരുമാനിച്ചിരിക്കുകയാണ്. കേരഫെഡ് ഫീഡർ കാറ്റഗറിയിൽ സ്ലീപ്പർ തസ്തികയിൽ നിയമനo എംപ്ലോയ്മെന്റ് വഴിയോ ,പി എസ്സ് സ്സി വഴിയോആണ് നിയമിക്കേണ്ടത്. ഈ നിയമന രീതികൾ എല്ലാം അട്ടിമറിച്ചു കൊണ്ടാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
2019ൽ നടപ്പിലാക്കേണ്ട ശമ്പളപരിഷ്കരണം കേരഫെഡ് ജീവനക്കാർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് ഗവൺമെന്റ് ഓർഡറിൽ ഉണ്ടായിട്ടും ഡയറക്ടർ ബോർഡ് ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നില്ലെന്നും, ഇതിനെതിരെ ചില ജീവനക്കാർ കോടതിയെ സമീപിക്കുകയും ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പിലാക്കണം എന്ന് കോടതി ഉത്തരവ് ഉണ്ടായിട്ടും കേരഫെഡിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ തീരുമാനവും ഉണ്ടായിട്ടില്ല.

തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയും , 26A. ലോഡിംങ് ലേബർ കാർഡ് ഉള്ള പ്രദേശവാസികളുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്. കേരഫെഡിൽ നടക്കുന്ന അനധികൃത നിയമനങ്ങളും, അകത്ത് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ആവശ്യമായ സിവിൽ എഞ്ചിനീയറുടെ മേൽനോട്ടത്തിൽ അല്ല നടക്കുന്നത് എന്നുംഇതിൽ അഴിമതി നടക്കുന്നുവെന്നും സമരസമിതി അഭിപ്രായപ്പെട്ടു. കേരഫെഡിലെ ക്ലീനിങ് ജോലിപ്രാദേശങ്ങളിലെ പാവപ്പെട്ട സ്ത്രീ തൊഴിലാളികൾക്ക് നൽകണമെന്നും, പത്തു വർഷത്തിൽ കൂടുതൽ ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ മന്ദങ്കാവ്കേരഫെഡ് ഫാക്ടറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണനടത്തി.
ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി പ്രതിഷേധ ധരണ്ണ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു. മന്ദങ്കാവ് മേഖല ജനറൽ സെക്രട്ടറി കെ.ടി.കെ. റഷീദ് അധ്യക്ഷനായി.
എസ് ടി യു ജില്ലാ പ്രസിഡൻ്റ് എ.ടി.അബ്ദു മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കെ. രാജീവൻ, യുഡിഎഫ് ചെയർമാൻ എം.സത്യൻ മാസ്റ്റർ, സമീർ കണ്ണാട്ട്, വാർഡ് മെംമ്പർ സുജ, കെ. പി. സത്യൻ, ഇ അജിത് കുമാർ, എന്നിവർ സംസാരിച്ചു.
പി.സജി, എൻ. കാദർ, സാദത്ത്, ടി. കുഞ്ഞു , എം റാഫി,പി. റഫീഖ് എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published.

Previous Story

ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി മണ്ഡലം പ്രസിഡന്റായി സജീവൻ കുന്നുംപുറത് ചുമതല ഏറ്റെടുത്തു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Main News

വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ റാവുത്തര്‍, വിജയ രംഗ രാജു അന്തരിച്ചു

വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 

മരുന്ന് ക്ഷാമം രോഗികളുടെ എണ്ണം കൂടിയതുകൊണ്ട്; ആരോഗ്യ വകുപ്പ് പരാജയമാണെന്ന വസ്തുതയെ മന്ത്രി തന്നെ സാക്ഷ്യപ്പെടുത്തി. എം.കെ രാഘവൻ എംപി യുടെ ഏകദിന ഉപവാസം അവസാനിച്ചു

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിന് മുൻപിൽ എം.കെ

കേരളത്തിലെ മാധ്യമങ്ങൾ പതിനെട്ടായിരം കോടിയുടെ ഇലക്റ്റോറൽ ബോട്ടിൻ്റെ ചർച്ച എന്തുകൊണ്ട് നടത്തിയില്ല’ -ജോൺ ബ്രിട്ടാസ് എം പി

കേരളത്തിലെ മാധ്യമങ്ങൾ പതിനെട്ടായിരം കോടിയുടെ ഇലക്റ്റോറൽ ബോട്ടിൻ്റെ ചർച്ച എന്തുകൊണ്ട് നടത്തിയില്ല’ കെ എസ് ടി എ 34 >o സംസ്ഥാന

കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍; നോര്‍ക്ക നെയിം പദ്ധതിയിലൂടെ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻ അനുവദിച്ചു

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻ കൂടി അനുവദിച്ചു.  ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ