കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയില്‍ കണയങ്കോട് പാലത്തിന് സമീപം ലോറി ഇടിച്ചു തകര്‍ത്ത കമ്പി വേലി (ക്രാഷ് ഗാര്‍ഡ്) ഇനിയും പുനഃസ്ഥാപിച്ചില്ല. കഴിഞ്ഞ നവംബര്‍ 25നാണ് ക്രാഷ് ഗാര്‍ഡ് തകര്‍ത്ത് സിമിന്റ് കയറ്റിയ ലോറി 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. താമരശ്ശേരി ഭാഗത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കണയങ്കോട് പാലത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ അപകട വളവിലാണ് വാഹനങ്ങളുടെ സുരക്ഷിതത്വത്തിന് ക്രാഷ് ഗാര്‍ഡ് സ്ഥാപിച്ചത്. ഇപ്പോള്‍ ലോറി ഇടിച്ചിട്ട കമ്പി വേലി താഴെ വീണു കിടപ്പാണ്. ഇത് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. സംസ്ഥാനപാതയായതിനാല്‍ നിരവധി വാഹനങ്ങള്‍ രാത്രിയും പകലുമായി ഇതു വഴി പോകും. കൊയിലാണ്ടി ഭാഗത്ത് നിന്നും വയനാടിലേക്ക് പോകാനുള്ള റോഡ് കൂടിയാണിത്.
