വിവാഹ ചടങ്ങിൽ പങ്കെടുത്തു തിരികെ വരികയായിരുന്ന വി​ദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു

കോഴിക്കോട്: വിവാഹ ചടങ്ങിൽ പങ്കെടുത്തു തിരികെ വരികയായിരുന്നു വി​ദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു. പുത്തൻ പീടിക പാറമ്മൽ കുടുക്കേങ്ങിൽ ഡ്രൈവർ മുഹമ്മദ് മുസ്തഫയുടെ മകൻ മഹമ്മദ് മുഷ്ഫിഖാണ് (19) മരിച്ചത്. പരപ്പനങ്ങാടിക്കു സമീപമാണ് അപകടം.

അരിയല്ലൂർ മാധവാനന്ദ ഹൈസ്കൂളിനു സമീപം കല്യാണത്തിൽ പങ്കെടുത്തു തിരികെ വീട്ടിലേക്ക് വരികയായിരുന്നു. സ്കൂളിനു അടുത്തു തന്നെ ബൈക്ക് വൈദ്യുതി കാലിൽ ഇടിച്ചാണ് അപകടം. രാത്രി 8.25 ഓടെയാണ് അപകടം. തത്ക്ഷണം തന്നെ മരണം സംഭവിച്ചു. കുറ്റിപ്പുറം കെഎംസിടി കോളജ് ഓട്ടോ മൊബൈൽ വിഭാ​ഗം വിദ്യാർഥിയാണ്.

മൃതദേഹം തിരൂരങ്ങാടി ​ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റു. മാതാവ്: ഷെരീഫ. സഹോദരൻ: മുഷറഫ്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

കോതമംഗലം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം കൊടിയേറി

Latest from Local News

ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ സ്നേഹവീടിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

  പേരാമ്പ്ര: പേരാമ്പ്ര ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ അരിക്കുളം പഞ്ചായത്തിലെ ഊട്ടരിയിൽ നിർമ്മിക്കുന്ന നാലാമത്തെ വീടിന്റെ പ്രവൃത്തി

നൈറ്റ് ലൈഫ് സുരക്ഷിതം, പൊതു ഇടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം -മന്ത്രി മുഹമ്മദ് റിയാസ്

ഫറോക്ക് ചില്‍ഡ്രന്‍സ് പാര്‍ക്കിനോടനുബന്ധിച്ച സൗന്ദര്യവത്കരണവും ഫ്‌ളോട്ടിങ് ബ്രിഡ്ജ് ജെട്ടികളും ഉദ്ഘാടനം ചെയ്തു കോഴിക്കോട് ബീച്ച് ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ്

വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

അത്തോളി  ഓട്ടമ്പലം വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ചൈതന്യ ഫാർമസി  ഒ പി ഡി

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ മഴ

മണ്ണിൽ കളിച്ച് മാനം മുട്ടെ വളർന്ന് ‘മാടൻമോക്ഷം’. ഇത് വ്യത്യസ്തമായ നാടകം

നാടകം കഴിഞ്ഞിട്ടും ആരും എഴുന്നേറ്റില്ല , പോകാൻ തിടുക്കമില്ല, ഹൃദയം കൊണ്ട് കയ്യടിച്ച് അരങ്ങിൽ നിറഞ്ഞാടിയ കലാകാരന്മാരെ ആരാധനയോടെ അത്ഭുദത്തോടെ അവർ