കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ പി.എസ്.വി.നാട്യസംഘം അവതരിപ്പിച്ച കഥകളി നടന്നു. ജനുവരി 24 ന് അവസാനിക്കുന്ന ഉത്സവത്തിൻ്റെ മുഴുവൻ ദിവസങ്ങളിലും പൊതിയിൽ നാരായണ ചാക്യാരുടെ ചാക്യാർകൂത്ത് അരങ്ങേറും.20ന് തിങ്കളാഴ്ച്ച വൈകീട്ട് 5 മുതൽ കലവറ നിറയ്ക്കൽ, പാഞ്ചാരിമേളം, തിരുവങ്ങൂർ നാട്യധാര അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, 21 ന് ചെറിയ വിളക്ക് ദിവസം വൈകീട്ട് ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിരക്കളി, ഗിന്നസ് ലോക റിക്കാർഡ് ഭേദിച്ച വിദ്യാർഥിനികളുടെ നൃത്ത സമർപ്പണം, വനമാല, 22 ന് വലിയ വിളക്ക് ദിവസം രഥോത്സവം, പാർത്ഥസാരഥി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന സ്മൃതി മധുരം, 23 ന് സദനം അശ്വിൻ മുരളിയുടെ തായമ്പക, പള്ളിവേട്ട എന്നിവ നടക്കും. 24 ന് ആറാട്ടിനു ശേഷം ആറാട്ടു സദ്യയോടെ ഉത്സവം സമാപിക്കും.
Latest from Local News
നടേരി ഇളയടത്ത് ജാനകി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ. മക്കൾ: രാധ, ശാന്ത, വേണു (സി
കോഴിക്കോട് : പ്രമുഖ പി ഡബ്ലിയു ഡി കോൺട്രാക്ടർ പുതിയപാലം അനുഗ്രഹ നാരകശ്ശേരിയിൽ എൻ. ബി. ജയകൃഷ്ണൻ (80 )അന്തരിച്ചു. കെട്ടിടം,
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00
കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ബാബുമലയിൽ, പദ്മനാഭൻ
അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17) ക്കാണ് പരിക്കേറ്റത്.







