കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് ഒരു നവകേരളം സൃഷ്ടിക്കുന്നതിന് നേരിടുന്ന തടസ്സങ്ങള്‍ മനസ്സിലാക്കുകയും,സുസ്ഥിര വികസനത്തിനായുള്ള ബദല്‍ അന്വേഷണവുമാണ് കലാജാഥ ലക്ഷ്യമിടുന്നത്.രാജ്യം അശാന്തിയിലൂടെ കടന്നു പോകുമ്പോള്‍,രാജ്യം ഭരിക്കുന്നവര്‍ നിസ്സംഗതയും നിശ്ശബ്ദതയും തുടരുന്നതിന്റെ ചിത്രം കലാജാഥ വരച്ചുകാട്ടുമെന്ന് പരിഷത്ത് ഭാരവാഹികള്‍ പറഞ്ഞു.കല,സാഹിത്യം,വിദ്യാഭ്യാസം,ഗവേഷണം തുടങ്ങി എല്ലാ അന്വേഷണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നവര്‍ മനുഷ്യരുടെ ചിന്തകളെ ഭയക്കുകയാണെന്ന് കലാജാഥ ചൂണ്ടിക്കാട്ടുന്നു.ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാജാഥയില്‍ ആശയങ്ങളെ ലളിതമായും ആഴത്തിലും പകര്ന്നുനല്കാനുതകുന്ന സ്കിറ്റുകളും കവിതകളും ഗാനങ്ങളും ഉണ്ട്.
സ്കൂള്‍ ഓഫ് ഡ്രാമയിലെ എം.എസ്.അരവിന്ദാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.ഗാനങ്ങള്‍ ഒരുക്കിയത് എം.എം.സചീന്ദ്രന്‍,ജി.രാജശേഖരന് എന്നിവരാണ്.സംഗീതം സന്ദീപ് കുമാര്‍, സുരേഷ് ബാബു ചെണ്ടയാട് എന്നിവരും പശ്ചാത്തല സംഗീതം ബി.എസ്.ശ്രീകണ്ഠനും രംഗപടം വിഷ്ണുശാരിയും തയ്യാറാക്കി.ബിന്ദു പീറ്റര്‍,റിനേഷ് അരിമ്പ്ര,ബാബുരാജ് മലപ്പട്ടം,അഖില്‍ ഒളവണ്ണ, യു.കെ.വിശ്രുത്,അവന്തിക സന്തോഷ്,സനല്‍ കോട്ടയം,ജോസ് പൂക്കള്‍,ആദിത്യ സന്തോഷ്,നിര്‍മല കെ.രാമന്,ഹരീഷ്,ഹര്‍ഷ എന്നിവര്‍ കലാജാഥയില്‍ വേഷമിടുന്നു.
19ന് അത്തോളി കണ്ണിപ്പൊയിലില്‍ വൈകീട്ട് ആറ് മണിക്ക് ഡോ.എ.എം.ഷിനാസ് കലാജാഥ ഉദ്ഘാടനം ചെയ്യും.
Latest from Local News
പേരാമ്പ്ര: പേരാമ്പ്ര ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ അരിക്കുളം പഞ്ചായത്തിലെ ഊട്ടരിയിൽ നിർമ്മിക്കുന്ന നാലാമത്തെ വീടിന്റെ പ്രവൃത്തി
ഫറോക്ക് ചില്‍ഡ്രന്‍സ് പാര്‍ക്കിനോടനുബന്ധിച്ച സൗന്ദര്യവത്കരണവും ഫ്ളോട്ടിങ് ബ്രിഡ്ജ് ജെട്ടികളും ഉദ്ഘാടനം ചെയ്തു കോഴിക്കോട് ബീച്ച് ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ്
അത്തോളി ഓട്ടമ്പലം വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ചൈതന്യ ഫാർമസി ഒ പി ഡി
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ മഴ
നാടകം കഴിഞ്ഞിട്ടും ആരും എഴുന്നേറ്റില്ല , പോകാൻ തിടുക്കമില്ല, ഹൃദയം കൊണ്ട് കയ്യടിച്ച് അരങ്ങിൽ നിറഞ്ഞാടിയ കലാകാരന്മാരെ ആരാധനയോടെ അത്ഭുദത്തോടെ അവർ