പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.
കുടിശ്ശികയുള്ള ഉച്ചഭക്ഷണത്തുക അനുവദിക്കുക,അധ്യാപകരുടെ തടഞ്ഞുവച്ച ശമ്പളം അനുവദിക്കുക,മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകുക,സർവീസിൽ ഉള്ളവർക്കുള്ള കെ.ടെറ്റ് പ്രശ്നം പരിഹരിക്കുക,വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് യഥാസമയം നൽകുക. തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.ജനുവരി 22 ന് അധ്യാപകരും ജീവനക്കാരും നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കെ രാധാകൃഷ്ണൻ സംസ്ഥാന സമിതി അംഗം കെ മണി,ബൈജ റാണി,പ്രജേഷ് വന്ദന ബാസിൽ പാലിശ്ശേരി,മനോജ് കെ കെ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി നിഷാന്ത് (പ്രസിഡണ്ട്) സെബിന സി (സെക്രട്ടറി) സൂരജ് ആർ( ട്രഷറർ) തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published.

Previous Story

പൂക്കാട് പടിഞ്ഞാറെ വളപ്പിൽ പി.വി. അരുൺ കുമാർ അന്തരിച്ചു

Next Story

അത്തോളി കൂടുത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി അന്തരിച്ചു

Latest from Local News

കൊയിലാണ്ടി നഗരസഭയിലെ വാര്‍ഡുകളിലെ ജാഗ്രതസമിതി അംഗങ്ങള്‍ക്ക് ജെന്‍ഡര്‍ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭയിലെ വാര്‍ഡുകളിലെ ജാഗ്രതസമിതി അംഗങ്ങള്‍ക്ക് ജെന്‍ഡര്‍ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന് കീഴിലുള്ള ജിആര്‍സിയുടെ ഭാഗമായി

ബിജെപി ചേമഞ്ചേരി ഏരിയ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ചേമഞ്ചേരിയിലെ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെയും. പൂക്കാട് മുക്കാടി റോഡിന്റെ യാത്രാദുരിതം പരിഹരിക്കണമെ ന്നാവശ്യപ്പെട്ടും മത്സ്യത്തൊഴിലാളികളോട് കാണിച്ച വഞ്ചനക്കെതിരെയും, കേന്ദ്ര പദ്ധതി അട്ടിമറിക്കുന്ന

ലോക ജനസംഖ്യാ ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് നിർവഹിച്ചു

ലോക ജനസംഖ്യാ ദിനം ജില്ലാതല ഉദ്ഘാടനം 2025 ജൂലൈ 11 രാവിലെ10. 30 ന് തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രം കോൺഫറൻസ്

ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ ആരംഭിച്ചു

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാമിഷന്റെയും ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ഒന്നാം വർഷവും