കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നുകളും മറ്റ് സർജിക്കൽ ഉപകരണങ്ങളും രോഗികൾക്ക് ലഭ്യമാവുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നാലോളം ജില്ലകളിലെ പാവപ്പെട്ട രോഗികളുടെ ആശ്രയകേന്ദ്രമാണ് കോഴിക്കോട് മെഡിക്കൽ കോളജ്, മരുന്ന് വിതരണം ചെയ്യുന്ന ഏജൻസികൾക്ക് 90 കോടി രൂപയുടെ കുടിശ്ശിക ഉള്ളതിനാലാണ് വിതരണം നിർത്തിവെച്ചത്.
സർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പി.ഷറഫുന്നീസ അദ്ധ്യഷയായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയൻ കോറോത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എൻ. സിനീഷ് ,കെ.എം. സുനിൽ കുമാർ,എം.ടി.നജീർ, ടി.വി.ഗംഗാധരൻ, അരുണാദാസ്, സുകുമാരൻ ചെറുവത്ത്,എം.ഷജിൻ, എന്നിവർ സംസാരിച്ചു.