ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് 30 കോടി രൂപയുടെ വികസന പദ്ധതികൾ വിഭാവനം ചെയ്യുന്ന 2025 – 26 വാർഷിക പദ്ധതി രേഖയ്ക്ക് വികസന സെമിനാർ അംഗീകാരം നൽകി സെമിനാർ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായി. ലൈഫ് സമ്പൂർണ്ണ ഭവന നിർമ്മാണ പദ്ധതി, അതി ദാരിദ്ര്യ നിർമാർജന പദ്ധതി, മാലിന്യമുക്തം നവ കേരള പദ്ധതി എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട് ഉൽപാദന വർദ്ധനവിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രൊജക്റ്റ് ഏറ്റെടുത്തിട്ടുണ്ട് പട്ടികജാതി ഉപ പദ്ധതി പാലിയേറ്റീവ് പദ്ധതി കുട്ടികൾ ഭിന്നശേഷിക്കാർ വയോജനങ്ങൾ എന്നിവർക്കുള്ള ക്ഷേമപദ്ധതി വനിതാ ക്ഷേമ പദ്ധതി എന്നിവയ്ക്കും പദ്ധതിയിൽ പ്രധാന പരിഗണന നൽകിയിട്ടുണ്ട് പഞ്ചായത്തിലെ പ്രധാന റോഡുകളുടെ പുനരുദ്ധാരണത്തിന് അറ്റു കുറ്റപ്പണികൾക്കുമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട് സെമിനാറിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി അനിൽകുമാർ വൈസ് പ്രസിഡണ്ട് എം ഷീല സ്ഥിരം സമിതി ചെയർമാൻമാർ ആയ സന്ധ്യ ഷിബു,വി കെ അബ്ദുൽ ഹാരിസ്, അതുല്യ ബൈജു, ബിന്ദു സോമൻ എന്നിവർ പ്രസംഗിച്ചു.
Latest from Local News
ചേമഞ്ചേരി :തുവ്വപ്പാറ തുവ്വക്കാട് പറമ്പിൽ പ്രേമൻ (63) അന്തരിച്ചു. ഭാര്യ :പ്രീതി. മക്കൾ: പ്രജിഷ ,അനോഷ് മരുമക്കൾ: സജേഷ് , അരുണിമ
മേപ്പയ്യൂർ: മുൻ മേപ്പയ്യൂർ ഗ്രാമ പഞ്ചാവൈസ് പ്രസിഡണ്ടും, കേരള സ്റ്റേറ്റ് എൻ. ജി.ഒ സെൻ്റർ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കൊഴുക്കല്ലൂരിലെ കെ.പാച്ചർ കൊല്ലർ
അഖിലന്ത്യാ എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് കൊയിലാണ്ടി താലൂക്ക് പ്രസിഡൻ്റ്, കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്, ചെങ്ങാട്ടകാവ്
എംപി ഷാഫി പറമ്പിലിനെ തെരുവിൽ തടയുകയും, അസഭ്യഭാഷയിൽ ആക്ഷേപിക്കുകയും ചെയ്ത Dyfi ഗുണ്ടാ യിസത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ യു.ഡി.എഫ് പ്രതിഷേധപ്രകടനം നടത്തി.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം