കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

/
കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്. പൂനൂർ പുഴയോരത്തുള്ള കൊടുവള്ളി നഗരസഭയുടെ ഫ്ലഡ്ലിറ്റ് മിനി സ്റ്റേഡിയത്തിലാണ് പതിനായിരത്തിലേറെ പേർക്ക് ഇരുന്ന് കളി കാണാനുള്ള ഗാലറി ഒരുക്കിയത്.
ഫുട്‌ബാൾ മേള എം.കെ. മുനീർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനമത്സരത്തിൽ കെ.ഡി.എസ്. കിഴിശ്ശേരി കെ.ആർ.എസ്. കോഴിക്കോടിനെ നേരിടും. കേരളത്തിലെ സെവൻസ് ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ
ചെയ്ത 24 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. മത്സരം രാത്രി എട്ടിന് ആരംഭിക്കും. ടൂർണമെന്റിന്റെ ലാഭവിഹിതത്തിൽനിന്ന് വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ വീട് നഷ്ട‌പ്പെട്ടവർക്ക് സഹായധനം നൽകുമെന്ന് ക്ലബ് ഭാരവാഹികളറിയിച്ചു. 
കഴിഞ്ഞ 39 വർഷമായിട്ടും ആവേശം ഒട്ടും ചോരാത്ത കൊയപ്പ ഫുട്ബാൾ കൊടുവള്ളിയുടെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, കാമറൂൺ, ഘാന, ഐവറി കോസ്റ്റ്, സുഡാൻ എന്നിവിടങ്ങളിലെയും സംസ്ഥാന-ഇന്ത്യൻ താരങ്ങളെല്ലാം കൊടുവള്ളിയുടെ മണ്ണിൽ ഓരാ വർഷവും ബൂട്ടണിയുന്നുണ്ട്.
കൊടുവള്ളിയിലെ ഫുട്ബാൾ ഭ്രാന്തിന്റെ പ്രതീകമായിരുന്നു കൊയപ്പ അഹമ്മദ് കുഞ്ഞി ഹാജി. നാടും നഗരവും താണ്ടി ബംഗുളുരുവിലും മുംബൈയിലും കൽക്കട്ടയിലും സന്തോഷ് ട്രോഫി, നാഗ്ജി തുടങ്ങിയ കളികൾ കാണാൻ കൊയപ്പ ഹാജിക്ക് പ്രതിബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് തന്നെയാണ് കൊടുവള്ളിയുടെ ഫുട്ബാൾ മാമാങ്കത്തിനും ഹാജിയുടെ പേർ നൽകാൻ കാരണമായത്. 1971ൽ കൊയപ്പ ഹാജിയുടെ ആകസ്മികമായ നിര്യാണത്തെതുടർന്നാണ് കൊടുവള്ളിയിൽ കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് തുടക്കം കുറിച്ചത്. ടൂർണമെന്റിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം സന്നദ്ധ- ക്ഷേമപ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. ഫുട്ബാൾ പരിശീലന ക്യാമ്പുൾപ്പെടെയുള്ള പരിപാടികളും ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്നു.

Leave a Reply

Your email address will not be published.

Previous Story

പന്തലായനി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ചവിട്ടി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

Next Story

കൊയിലാണ്ടിയിൽ ഇ-സ്റ്റാമ്പ് പേപ്പര്‍ കിട്ടണോ, കാത്തിരുന്നു മുഷിയണം

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 10 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 10 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.      1.കാർഡിയോളജി വിഭാഗം ഡോ: പി.

പന്തലായനി ഇരട്ടച്ചിറ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി പന്തലായനിയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കളിയമ്പത്ത് ഇരട്ടച്ചിറ മണ്ണിട്ടു നികത്തുന്നതിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട്

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-11-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-11-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

സാഹിബ് പേരാമ്പ്ര ആറാം വാർഷിക സംഗമം നടത്തി

പേരാമ്പ്ര: സാഹിബ് പേരാമ്പ്ര കൂട്ടായ്‌മയുടെ ആറാം വാർഷിക സംഗമവും ,ബീഗം പേരാമ്പ്ര വനിതാ കൂട്ടായ്മ നടത്തിയ ക്വിസ് മൽസരത്തിലെ വിജയികൾക്കുളള അനുമോദനവും

സി.എച്ച്.ആർ.എഫ് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു

കൊയില്ലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ സമ്മേളനം സി.എച്ച്.ആർ.എഫ്. സംസ്ഥാന പ്രസിഡൻ്റ് കെ.അശോകൻ (റിട്ട്. ജില്ലാ ജഡ്ജി) ഉദ്ഘാടനം ചെയ്തു.