മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാതൃകാ ഹരിത വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട പന്തലായനി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ‘ശുചിത്വം സുകൃതം’ എന്ന പേരിൽ ഒട്ടേറെ തുടർപ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച പഴയ തുണികൾ ഉപയോഗിച്ചുള്ള ചവിട്ടി നിർമ്മാണം നഗരസഭ ആരോഗ്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രജില സി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീമതി പ്രജിഷ പി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി ബീന പി സ്വാഗതം പറഞ്ഞു. ശ്രീമതി ശിഖ ഒ.കെ, ശ്രീ .ബാജിത് സി.വി ,.ശ്രീ രാഗേഷ് കുമാർ പി, പ്രവിത പി.സി എന്നിവർ സംസാരിച്ചു. എൻ.എം ബീന ടീച്ചർ, മഞ്ജുള ടീച്ചർ എന്നിവർ പരിശീലനം നൽകി.
