പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ‘ഉയരെ 2025’ വനിതാ കലോത്സവം സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ബ്ലോക്ക്‌ പഞ്ചായത്തും പന്തലായനി ഐ.സി.ഡി.എസും ചേർന്ന് ‘ഉയരെ 2025’ വനിതാ കലോത്സവം പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി. ബാബുരാജിന്റെ അധ്യക്ഷതയിൽ തുടർ സാക്ഷരതിയിലൂടെ ബിരുദാനന്ദര ബിരുദം നേടിയ എൻ പത്മിനി ഉദ്ഘാടനം ചെയ്തു. മുഖ്യ അഥിതിയായി ആദ്യ വനിതാ സംരംഭകയായ സൗമിനിയും, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.ജീവാനന്ദൻ, കെ.അഭിനിഷ്, സുഹറ ഖാദർ, ടി. എം രജുല, ബിന്ദു മഠത്തിൽ, എം.പി. മൊയ്തീൻ കോയ, ഇ.കെ ജൂബിഷ്, കെ ഗീതനന്ദൻ, സുനിൽ തിരുവങ്ങൂർ, സുധ തടവൻ കയ്യിൽ, ആദിത്യ എന്നിവർ സംസാരിച്ചു. ബിന്ദു സോമൻ സ്വാഗതം പറഞ്ഞു. പന്തലായനി സി ഡി പി ഒ . ടി എൻ ധന്യ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.