കൊയിലാണ്ടി: വിസ്ഡം ഇസ്ലാമിക് വിമൺസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മുജാഹിദ് വനിതാ സമ്മേളനം ജനുവരി 19 ഞായറാഴ്ച ബാലുശ്ശേരി, പൂനത്ത് തെക്കയിൽ ഓഡിറ്റോറിയത്തിൽ നടക്കും. വിശ്വാസം, വിശുദ്ധി, വിമോചനം എന്ന പ്രമേയത്തിൽ നടന്നു വരുന്ന വിസ്ഡം ജില്ലാ കാംപയിൻ്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
സ്ത്രീ സുരക്ഷക്ക് സ്രഷ്ടാവിൻ്റെ സന്ദേശം എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം രാവിലെ 9 മണിക്ക് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്യും. വിസ്ഡം വിമൺസ് ജില്ലാ പ്രസിഡണ്ട് എം.സൈനബ ടീച്ചർ അധ്യക്ഷത വഹിക്കും.വിവിധ വിഷയങ്ങളിൽ ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, മുജാഹിദ് ബാലുശ്ശേരി, മുഹമ്മദ് സ്വാദിഖ് മദീനി, അഷ്കർ സലഫി, റഷീദ് കുട്ടമ്പൂർ, ടി.എൻ ഷക്കീർ സലഫി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. നേർപഥം ക്വിസ് മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ സൽമ അൻവാരിച്ച വിതരണം ചെയ്യും. കെ. ജമാൽ മദനി, ടി.എൻ ഷക്കീർ സലഫി, മുഹമ്മദ് സ്വാലിഹ് അൽഹികമി, കെ.സി സുലൈഖ, നദീറ പയ്യോളി, നസീമ കൊയിലാണ്ടി, നസീന റഫീഖ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബാല സമ്മേളനവും ഇതേസമയം വേദി രണ്ടിൽ നടക്കും. വിപുലമായ പുസ്തകമേള, പീസ് റേഡിയോ കൗണ്ടർ, സ്റ്റുഡൻ്റ്സ് കോർണർ പവലിയൻ തുടങ്ങിയവയും വനിതാ സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്.