മുചുകുന്ന് കോവിലകം ക്ഷേത്രം ദേവി ശിൽപ്പം പതിക്കൽ തുടങ്ങി

കൊയിലാണ്ടി: മുചുകുന്ന് കോവിലകം ക്ഷേത്രം നടപ്പന്തൽ തൂണുകളിൽ ദേവീശില്‌പങ്ങൾ പതിക്കുന്ന പ്രവർത്തിയുടെ ആരംഭം കുറിച്ചു. ചടങ്ങിന് കോവിലകം മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ചടങ്ങിൽ ട്രസ്റ്റിബോർഡ് ചെയർമാൻ മങ്കുട്ടിൽ ഉണ്ണിനായർ , ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് അശോകൻ പുഷ്പാലയം, ദേവസ്വം മാനേജർ വഴങ്ങോട്ട് സോമശേഖരൻ, ശ്രീനിവാസൻ കീഴക്കേടത്ത്, രജീഷ് എടവലത്ത്, ക്ഷേമസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ശില്പി വി.എം ബിജുവാണ് ശില്പനിർമാണത്തിന് നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published.