കൊയിലാണ്ടി നഗരസഭ സംരംഭകത്വ ക്ലബ്ബ് – ദ്വിദിന ശില്പശാല 2025 ജനുവരി 20, 21 തീയതികളിൽ നഗരസഭ സി.ഡി.എസ് ഹാളിൽ വെച്ച് നടത്തുന്നു. വിവിധതരം ഭക്ഷ്യോത്പന്നങ്ങൾ നിർമ്മിക്കുന്ന പ്രായോഗിക പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പരുകളിൽ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് അവസരം. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
റജിസ്ട്രേഷൻ നമ്പർ 8281236391, 7356120078.
കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസും കൊയിലാണ്ടി നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക സഭ 2025 ജനുവരി 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് നടക്കും. ശ്രീമതി സുധ കിഴക്കെപ്പാട്ട് (ചെയർപേഴ്സൺ കൊയിലാണ്ടി നഗരസഭ) പരിപാടി ഉദ്ഘാടനം ചെയ്യും.