ഇശ്ഫാക്ക് 2025 പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: ദുബൈ കെ.എം.സി.സി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി നടപ്പിലാക്കുന്ന നിർധന കുടുംബങ്ങൾക്കുള്ള ഇശ്ഫാക്ക് 2025 വാർഷിക പെൻഷൻ പദ്ധതിയുടെ മേപ്പയ്യൂർ പഞ്ചായത്ത്തല ഉദ്ഘാടനം മഹാരാഷ്ട്ര സംസ്ഥാന മുസ്‌ലിം ലീഗ് ട്രഷറർ സി.എച്ച് ഇബ്രാഹിം കുട്ടി നിർവ്വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി. ദുബൈ കെ.എം.സി.സി പഞ്ചായത്ത് പ്രസിഡൻ്റ് കുളപ്പുറത്ത് അബ്ദുറഹിമാൻ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി ഭാരവാഹികൾക്ക് പെൻഷൻ കൈമാറി.സലാം മേലാട്ട്,കെ.എം കുഞ്ഞമ്മത് മദനി, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഫൈസൽ ചാവട്ട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.