അത്തോളിയിലെ കോതങ്കൽ അങ്ങാടിയിൽ നിർമ്മിച്ച ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

അത്തോളി ഗ്രാമപഞ്ചായത്തിലെ കോതങ്കൽ അങ്ങാടിയിൽ എം.കെ.രാഘവൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മിച്ച ഹൈമാസ് ലൈറ്റ് എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ്, സ്ഥിരം സമിതി അംഗങ്ങളായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, സത്യൻ കെ.പി, പ്രേംജിത്ത് പിലാച്ചേരി, വിശ്വംഭരൻ കെ.വി, അസീസ് കൂമുള്ളി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ഷിജു തയ്യിൽ സ്വാഗതവും വാർഡ് കൺവീനർ ശേഖരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.