മേപ്പയ്യൂർ : ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയ ഭരണാധിപനായ നരേന്ദ്ര മോദിക്ക് സ്വന്തം രാജ്യത്തെ മണിപൂർ സംസ്ഥാനം 20 മാസത്തിലേറെയായി കലാപത്തിലമർന്നിട്ടും അവിടേക്കെത്താനായില്ലെന്ന് ആർ.ജെ.ഡി. ജില്ല പ്രസിഡന്റ് എം.കെ. ഭാസ്കരൻ കുറ്റപ്പെടുത്തി. തങ്ങളുടെ സ്വന്തം കോർപറേറ്റ് ചങ്ങാതികൾക്കായി സംസ്ഥാനത്തെ പല പ്രധാന ഭൂമേഘകളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കാനുള്ള ഗൂഡ ലക്ഷ്യം കലാപത്തിനുണ്ട്. രാഷ്ട്രീയ ജനതാദൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ നടന്ന കെ.സി. നാരായണൻ നായർ അനുസ്മണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി. ആർ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.പി. ദാമോദരൻ, സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, ഭാസ്കരൻ കൊഴുക്കല്ലൂർ, പി. കിരൺ ജിത്, പി. ബാലൻ, പി. ബാലകൃഷ്ണൻ കിടാവ്, കെ.എം. ബാലൻ, ബി.ടി. സുധീഷ് കുമാർ, വി.പി. ദാനിഷ്, സുനിൽ ഓടയിൽ, വി.പി. മോഹനൻ, കെ.കെ. നിഷിത, ടി.ഒ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.