കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരിച്ചു

കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരിച്ചു. ഡിവിഷണൽ എകൗണ്ടഡ് ഓഫീസറായ കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബിജുമോനാണ് മരിച്ചത്. അന്‍പത്തിമൂന്ന് വയസായിരുന്നു.

രണ്ടുദിവസമായി ഇദ്ദേഹം കൊയിലാണ്ടിയിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ദിവസവും രാവിലെ ഭാര്യയെ വിളിക്കാറുണ്ട്. ഇന്ന് രാവിലെ വിളിക്കാത്തതിനാല്‍ ഭാര്യ അന്വേഷിച്ച് പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് വിളിക്കുകയായിരുന്നു. റൂം മുട്ടിവിളിച്ചിട്ടും തുറന്നില്ല. ഉള്ളില്‍ നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പൊലീസിനെ വിളിച്ച് വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോള്‍ ഇയാൾ  അവശനിലയിലായിരുന്നു.

ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ വഴിയില്‍വെച്ച് മരണപ്പെടുകയായിരുന്നു. ജനുവരി 15നാണ് ഇയാള്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ മുറിയെടുത്തത്.

Leave a Reply

Your email address will not be published.