അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025 ജനുവരി 20 ന് തിരുവനന്തപുരത്തുള്ള സംസ്ഥാന ഐ ടി മിഷൻ ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു.

അക്ഷയ സേവനങ്ങളുടെ നിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക, കൂടുതൽ സർക്കാർ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെ അനുവദിക്കുക, വ്യാജ ഓൺലൈൻ സേവനകേന്ദ്രങ്ങളെ നിയന്ത്രിക്കുക, അക്ഷയ കേന്ദ്രങ്ങൾക്ക് നിയമ പരിരക്ഷ നൽകുക, ആധാർ സേവനങ്ങൾ നൽകുന്ന അക്ഷയ കേന്ദ്രങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കുക, അക്ഷയ കേന്ദ്രങ്ങളുടെ കൈമാറ്റ വ്യവസ്ഥയ്ക്ക് മാറ്റം വരുത്തുക, അന്യായമായ വിജിലൻസ് പരിശോധനകൾ അവസാനിപ്പിക്കുക, അക്ഷയ ജില്ലാ / സംസ്ഥാന ഓഫീസുകളുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ 12 ഓളം ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ചും, ധർണ്ണയും സംഘടിപ്പിക്കുന്നത്. മാർച്ചും ധർണ്ണയും കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, തദവസരത്തിൽ സി. പി. ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ മുഖ്യഥിതിയാകും. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. അക്ഷയ സംരംഭകരുടെ ഒരേയൊരു പ്രതീക്ഷയായി ജനപക്ഷത്ത് നിന്ന് സാമൂഹ്യ പ്രതിബന്ധതയോടെ അക്ഷയയുടെ നിലനിൽപ്പിനു വേണ്ടി പോരാടുന്ന സംഘടനയായ ഫേസിൻ്റെ ആഹ്വാനത്തോടെ അക്ഷയ സംരംഭകർ തലസ്ഥാനത്ത് നടത്തുന്ന രണ്ടാമത്തെ സമരമാണ് ഐ ടി മിഷൻ ഓഫീസിലേക്കുള്ള മാർച്ചും ധർണ്ണയും.

അക്ഷയ സംരംഭകർ ഇന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒമ്പതു വർഷം മുൻപ് നിർദ്ദേശിച്ച സേവന നിരക്കാണ് ഇന്നും പ്രാബല്യത്തിൽ ഉള്ളത്. ആധാർ സേവനങ്ങൾക്ക് തുച്ഛമായ സേവന നിരക്ക് നൽകുകയും എന്നാൽ അവരുടേതല്ലാത്ത പിഴവുകൾക്ക് പോലും ഭീമമായ പിഴ സർക്കാർ ഈടാക്കുകയും ചെയ്യുന്നുണ്ട്. അവരുടെ ന്യായമായ ആവശ്യങ്ങൾ അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ സാഹചര്യത്തിൽ അതിജീവനത്തിനായുള്ള പോരാട്ടത്തിൻ്റെ പാതയിലാണ് അക്ഷയ സംരംഭകർ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിൻ്റെ കണ്ണു തുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫേസ് സമരമുഖത്തിറങ്ങിയിരിക്കുന്നത്.

വിവര സാങ്കേതികവിദ്യയുടെ പൊൻവെളിച്ചം സാധാരണക്കാരൻ്റെ വീട്ടുമുറ്റത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച അക്ഷയ ഇ കേന്ദ്രം പദ്ധതി, ഒരു ഡിജിറ്റൽ വിപ്ലവത്തിലൂടെ നമ്മുടെ സംസ്ഥാനത്തിന് വേണ്ടുവോളം പേരും പെരുമയും ഉണ്ടാക്കികൊണ്ട് സംസ്ഥാന സർക്കാരിനു വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും നില കൊള്ളുന്നവരാണ് അക്ഷയ കേന്ദ്രങ്ങൾ നടത്തുന്ന അക്ഷയ സംരംഭകർ.

സ്റ്റേറ്റ് ഐടി മിഷൻ ഓഫീസിലേക്ക് നടക്കുന്ന മാർച്ചിലും ധർണ്ണയിലും എല്ലാ അക്ഷയ സംരംഭകരും പങ്കാളികളാകണമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻ്റ് ശ്രീ അബ്ദുൾ നാസർ ഐ, സെക്രട്ടറി ബിജു ചേമഞ്ചേരി എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

മുചുകുന്ന് കോവിലകം ക്ഷേത്രം ദേവി ശിൽപ്പം പതിക്കൽ തുടങ്ങി

Next Story

ബി.ജെ.പി കൊയിലാണ്ടി മണ്ഡലത്തിൻ്റെ അധ്യക്ഷനായി കെ.കെ. വൈശാഖ് ചുമതലയേറ്റു

Latest from Main News

’മാവേലിക്കസ്’: പോസ്റ്റര്‍ പ്രകാശനം നടൻ മോഹന്‍ലാലും മന്ത്രി മുഹമ്മദ് റിയാസും ചേര്‍ന്ന് നിര്‍വഹിച്ചു

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും കേരള ആര്‍ട്‌സ് ക്രാഫ്റ്റ് വില്ലേജിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘മാവേലിക്കസ്’

തോരായിക്കടവ് പാലം തകർച്ച: കോൺക്രീറ്റ് പമ്പിലെ അമിത സമ്മർദം കാരണമെന്ന് കരാർ കമ്പനി

കോഴിക്കോട് :  നിർമാണത്തിനിടെ തോരായിക്കടവ് പാലം തകർന്നതിന് കാരണം കോൺക്രീറ്റ് പമ്പ് അമിത സമ്മർദത്തിൽ പ്രവർത്തിപ്പിച്ചതാണെന്ന് കരാർ കമ്പനി വ്യക്തമാക്കി. കോൺക്രീറ്റ്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയിൽ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു. സി.ബി.ഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം

150 പാലങ്ങളെന്ന ലക്ഷ്യം ഈ മാസത്തോടെ പൂർത്തിയാവുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പ്കടവ് പാലം ഉദ്ഘാടനം ചെയ്തു ഓഗസ്റ്റ് മാസം രണ്ട് പാലങ്ങൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ നാലേകാൽ വർഷത്തിനിടെ സംസ്‌ഥാനത്ത്

സംസ്ഥാനത്ത് മഴ കനക്കുമെന്നും അഞ്ചു ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് എല്ലായിടത്തും മഴ കനക്കുമെന്നും അഞ്ചു ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്