കെഎസ്ടിഎ യുടെ 34ാം വാർഷിക സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജനുവരി 20ന് കൊയിലാണ്ടിയിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു

കെഎസ്ടിഎ യുടെ (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ) 34ാം വാർഷിക സംസ്ഥാന സമ്മേളനം ഫെബ്രുവരി 14 15 16 തീയതികളിലായി കോഴിക്കോട് വച്ച് നടക്കുകയാണ്. 13 വർഷത്തിനുശേഷമാണ് കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്. 6 മെഗാ സെമിനാറുകൾ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി നടത്തപ്പെടുന്നു കൊയിലാണ്ടിയിൽ ജനുവരി 20ന് വൈകിട്ട് നാലുമണിക്ക് സൂരജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന മാധ്യമ സെമിനാർ പ്രമുഖ പാർലമെന്റ് അംഗവും പ്രശസ്ത മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. മാധ്യമ സെമിനാറിൽ പ്രശസ്ത മാധ്യമപ്രവർത്തകൻ പി വി ജിജോ, കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് ബീന ടീച്ചർ എന്നിവരും പങ്കെടുക്കുന്നു.

ആയിരം പേരെ പങ്കെടുപ്പിക്കാൻ ആണ് സംഘാടകസമിതി തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അധ്യാപകരും ബഹുജനങ്ങളും ജനാധിപത്യ വിശ്വാസികളും മതേതര വിശ്വാസികളും കൊയിലാണ്ടിയിലേക്ക് ഇരുപതാം തീയതി തിങ്കളാഴ്ച എത്തിച്ചേരും. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ വർത്തമാനകാലത്ത് എങ്ങനെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നും മാധ്യമങ്ങൾക്ക് രാഷ്ട്രത്തിന്റെ പുരോഗതിയിലും വികസനത്തിലും എന്തു പങ്കാണ് വഹിക്കാൻ കഴിയുക എന്നതും ഏറ്റവും പ്രസക്തമായ വിഷയമാണ്
അതുകൊണ്ടുതന്നെയാണ് കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നത്. ജോൺ ബ്രിട്ടാസ് എന്ന മാധ്യമപ്രവർത്തകനും പാർലമെന്റ് അംഗവും വളരെ കാലത്തിനു ശേഷമാണ് കൊയിലാണ്ടിയിലേക്ക് ഒരു പൊതുപരിപാടിയിൽ എത്തിച്ചേരുന്നത് അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലും സന്തോഷത്തിലും ആണ് കൊയിലാണ്ടിയിൽ ഇതിന്റെ ഭാഗമായി പൊതുജനങ്ങൾ ഈ പരിപാടിയെ സമീപിക്കുന്നത്.

വിപുലമായ സംഘാടകസമിതിയാണ് ഇതിന്റെ ഭാഗമായി കൊയിലാണ്ടിയിൽ വിളിച്ചു ചേർത്തത്. കാനത്തിൽ ജമീല എംഎൽഎ ചെയർമാനും ഡികെ ബിജു കൺവീനറുമായ 101 അംഗ സംഘാടക സമിതിയാണ് സെമിനാറിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഓഡിറ്റോറിയത്തിന് പുറത്തും ബ്രിട്ടാസിനെ കേൾക്കാൻ പ്രത്യേക സംവിധാനങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്. കൊയിലാണ്ടിയിലെ മുഴുവൻ മാധ്യമപ്രവർത്തകരെയും പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും അധ്യാപകരെയും ജനാധിപത്യ വിശ്വാസികളെയും സെമിനാറിലേക്ക് ക്ഷണിക്കുന്നതായി
വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഡികെ ബിജു, പി കെ ഷാജി ബി കെ പ്രവീൺകുമാർ, കെ കെ ഗോപിനാഥ് സജിത് ജി ആർ എന്നിവർ  അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Next Story

പന്തലായനി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ചവിട്ടി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

Latest from Local News

മെയ് 20 ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുക യു ഡി ടി എഫ്

  തൊഴിൽമേഖലയിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണമെന്നും മിനിമം വേതനവും പെൻഷനും നടപ്പാക്കണമെന്നും കർഷക ദ്രോഹനയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു ഡി ടി എഫ്

കക്കഞ്ചേരി ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഉളളിയേരി ഗ്രാമ പഞ്ചായത്തിലെ അഞ്ചാമത്തെ ആരോഗ്യ ഉപകേന്ദ്രം ഒന്നാം വാര്‍ഡിലെ കക്കഞ്ചേരിയില്‍ സജ്ജമാകുന്നു. പുതിയ ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണം ഏതാണ്ട്

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ 11ാം തരത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വേ.ൈശവൃറ.മര.ശി വെബ്സൈറ്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ