യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം പി കെ കെ ബാവ , ഗഫൂർ അൽ മൻസൂർ, ജലീൽ പുത്തൻപുരയിൽ, മുഹമ്മദ് സാഹിർ, ഫൈസൽ ടി കെ, നാസർ പണ്ടാരവയൽ ,ഫൈസൽ കെ എം എന്നിവർ ചേർന്ന് നിർവഹിച്ചു. ഫെബ്രുവരി 8 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക്ശേഷം ദുബായ് വുഡ്ലം പാർക്ക് സ്കുളിൽ വെച്ച് വർണ്ണാഭമായ കലാ പരിപാടികളോടെ ഒത്തു ചേരൽ സംഘടിപ്പിക്കുമെന്ന് സി എം എ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.