മെക് 7 ൻ്റെ ജില്ലയിലെ 100 സെൻ്ററുകളുടെ ഉദ്ഘാടനവും മേഖല 2 മെഗാ സംഗമവും 18 ന് ശനിയാഴ്ച രാവിലെ 6.30 ന് നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ

കോഴിക്കോട്: ആധുനിക കാലത്തെ ജീവിത ശൈലി രോഗത്തിൽ നിന്നും രക്ഷ നേടാൻ ലക്ഷ്യമിട്ട് തുടങ്ങിയ വ്യായാമ മുറയായ മൾട്ടി എക്സർസൈസ് കോമ്പിനേഷൻ അഥവാ മെക് 7 ൻ്റെ ജില്ലയിലെ 100 സെൻ്റ്റുകളുടെ ഉദ്ഘാടനവും മേഖല 2 മെഗാ സംഗമവും 18 ന് ശനിയാഴ്ച രാവിലെ 6.30 ന് നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അഡ്വ. സച്ചിൻ ദേവ് എം എൽ എ ഉദ്ഘാടനം ചെയ്യും.

മെക് 7 സ്ഥാപകൻ ക്യാപ്റ്റൻ പി സലാഹുദ്ദീൻ, ബ്രാൻഡ് അംബാസഡർ ഡോ.അറക്കൽ ബാവ, നോർത്ത് സോൺ കോഡിനേറ്റർമാരായ ഡോ.ഇസ്മായിൽ
മുജദ്ദിദി, അധ്യാപിക ഹഫ്സത്ത്, ജില്ലാ കോഡിനേറ്റർമാർ, ഓർഗനൈസർ, മേഖല- ഏരിയ കോഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുക്കും. 2010 ൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി പാരാമിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന പി. സലാഹുദ്ദീൻ നാട്ടിലെ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി രൂപപ്പെടുത്തിയ പരമ്പരാഗത യോഗയാണ് പിന്നീട് പുതിയ മൊഡ്യൂൾ രൂപപ്പെടുത്തി 2012 മുതൽ യോഗ ക്ലബ് എന്ന പേരിൽ തുടക്കമായത്.

യോഗ, നോർമൽ എക്സർസൈസ്, അക്യൂപ്രഷർ, എയ്റോബിക്സ്, മെഡിറ്റേഷൻ, മസാജിങ്ങ്, ഡീപ് ബ്രീത്തിങ്ങ് എന്നിവയാണ് മെക് 7 വ്യായാമത്തിലെ 7 വിഭാഗങ്ങൾ. ഏത് പ്രായക്കാർക്കും അരമണിക്കൂർ സമയത്തിനുള്ളിൽ നിർവ്വഹിക്കാമെന്നതും ഫലം ലഭിച്ചതോടെ മെക് 7 ജനപ്രിയമായി. ഇതിൻ്റെ പ്രയോജനം നേടിയവർ മറ്റുള്ളവരെ പങ്കെടുപ്പിച്ച് പുതിയ യൂണിറ്റുകൾ തുടങ്ങുന്ന രീതിയാണ് നിലവിലുള്ളത്. പരിശീലനം സൗജന്യം. ജനങ്ങൾക്കിടയിൽ ആരോഗ്യ സംരക്ഷണത്തോടൊപ്പം സൗഹൃദം പങ്ക് വെക്കാനും മെക് 7 ന് കഴിയുന്നുണ്ട്.

വാർത്താസമ്മേളനത്തിൽ ചെയർമാൻ അഹമ്മദ് കുട്ടി ഉണ്ണികുളം, കൺവീനർ നിയാസ് എകരൂൽ, അഷ്റഫ് അണ്ടോണ മുനീർ പൂനൂർ, രതീഷ് ഊരള്ളൂർ, ആയിശ കുരുവട്ടൂർ, ജിഷ ജയകുമാർ, ആരിഫ് അത്തോളി, അജീഷ് അത്തോളി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂരിൽ കെ സി. നാരായണൻ നായർ ചരമ ദിനം ആചരിച്ചു

Next Story

ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി

Latest from Local News

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം

മഹിളാ കോൺഗ്രസ്സ് സാഹസ് യാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണം നൽകും

‘ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ്സ് സംസ്ഥാന

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ അന്തരിച്ചു

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ (നടുവണ്ണൂർ) അന്തരിച്ചു.  അസുഖബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.