കോഴിക്കോട്ടെ വയര്‍ലെസ് പോലീസ് സ്റ്റേഷനില്‍ ടെലിഫോണ്‍ എത്തുന്നു- എം.സി.വസിഷ്ഠ്

/
മലബാറിലെ വാര്‍ത്താവിനിമയ രംഗത്ത് ബ്രിട്ടീഷ് ഭരണകൂടം ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത് ടെലിഗ്രാഫും വയര്‍ലെസ് സെറ്റുകളും ആയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ടെലിഫോണ്‍ എത്തിയത്. 1921 മലബാര്‍ കലാപകാലത്ത് പോലും ബ്രിട്ടീഷ് ഭരണകൂടം പ്രധാനമായി ഉപയോഗിച്ചത് ടെലിഗ്രാഫ് സന്ദേശങ്ങളെയായിരുന്നു. ടെലിഗ്രാഫ് വയറുകള്‍ തകര്‍ക്കുക എന്നത് മലബാര്‍ കലാപത്തിന്റെ സമയത്ത് കലാപകാരികളുടെ പ്രധാന പ്രവര്‍ത്തനവും ആയിരുന്നു.  കോഴിക്കോട് പോലീസ് സ്റ്റേഷനില്‍ ടെലിഫോണ്‍ എത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ മദ്രാസ് ഗവണ്‍മെന്റിന്റെ പബ്ലിക്ക് ഡിപ്പാര്‍ട്ട്മെന്റിലെ ബണ്ടില്‍ നമ്പര്‍ 8 സീരിയല്‍ നമ്പര്‍ 10 എന്ന ഫയല്‍ നമ്മോട് പറയുന്നു. 
1946 ക്രിസ്മസ് ദിവസം കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന കെ.കെ.മാത്യൂസ് ഐ.സി.എസ് മദ്രാസിലെ ഗവണ്‍മെന്റിന്റെ  പിഡബ്ല്യുഡി സെക്രട്ടറിക്ക് ഒരു കത്തയച്ചു, കത്തില്‍ പറയുന്നത് കോഴിക്കോട്ടെ വയര്‍ലെസ് പോലീസ് സ്റ്റേഷന് ടെലിഫോണ്‍ കണക്ഷന്‍ ഇല്ല. പ്രധാനമുള്ളതും അത്യാവശ്യമുള്ളതുമായ സന്ദേശങ്ങള്‍ കൈമാറാന്‍ പോലീസ് വയര്‍ലെസ് സ്റ്റേഷനില്‍ ടെലിഫോണ്‍ ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ടെലിഫോണ്‍ ഏര്‍പ്പെടുത്തി കഴിഞ്ഞാല്‍ സന്ദേശങ്ങള്‍ വളരെ പെട്ടെന്ന് കൈമാറാനും അതിന് മനുഷ്യന്റെ അധ്വാനശേഷി ഉപയോഗിക്കേണ്ട ആവശ്യമില്ല.  അതുകൊണ്ട്  സര്‍ക്കാറിനോട്  കോഴിക്കോട്ടെ ജില്ലാ വയര്‍ലെസ് പോലീസ് സ്റ്റേഷനില്‍ ടെലിഫോണ്‍ അനുവദിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതിന് ടെലിഫോണ്‍ ഡിപ്പാര്‍ട്ട്മെന്റിനോട് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. മലബാറിലെ കലക്ടര്‍ ക്രിസ്മസ് നാളില്‍ നല്‍കിയ ഈ അഭ്യര്‍ത്ഥന മദ്രാസിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ വളരെ പെട്ടെന്ന് സ്വീകരിച്ചു. 1947 ജനുവരി 27 ന് പബ്ലിക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ ഗവണ്‍മെന്റ് ഉത്തരവ് നമ്പര്‍ 216 പ്രകാരം കോഴിക്കോട്ടെ പോലീസ് വയര്‍ലെസ് സ്റ്റേഷനില്‍ ടെലിഫോണ്‍ വെക്കാനുള്ള അനുവാദം നല്‍കി.
തിരുച്ചിറപ്പള്ളിയിലെ ടെലിഫോണ്‍സിന്റെ ഡിവിഷണല്‍ എഞ്ചിനീയറോട് എത്രയും പെട്ടെന്ന് ഈ ടെലിഫോണ്‍ എന്ന ഉപകരണത്തിന്റെ ലഭ്യതയനുസരിച്ച് കോഴിക്കോട്ട് ഈ സൗകര്യം ഏര്‍പ്പെടുത്തണമെന്നും  ഉത്തരവില്‍ പറയുന്നു. 1947 സ്വാതന്ത്ര്യലബ്ധിക്ക് മുമ്പാണ് കോഴിക്കോട്ടെ പോലീസ് സ്റ്റേഷനുകളില്‍ ടെലിഫോണ്‍ കണക്ഷന്‍ എത്തിയത്.  വളരെ വേഗതയുള്ള ഇന്റര്‍നെറ്റുകളും ഫോണുകളും ഉപയോഗിക്കുന്ന കാലഘട്ടത്തില്‍ നമുക്ക് കൗതുകവും അത്ഭുതവും ഉണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് മേല്‍ ഉദ്ധരിച്ചത്.

Leave a Reply

Your email address will not be published.

Previous Story

പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും തങ്ങളുടെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് നിർദേശം

Next Story

മാർച്ച് 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ

Latest from Local News

കുടുംബ സംഗമങ്ങളിലൂടെ ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം : ടി.ടി ഇസ്മായില്‍

 കൊയിലാണ്ടി: വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വ്യാപകമവുന്ന ലഹരിക്കെതിരെ കുടുംബ സംഗമങ്ങളിലൂടെ പോരാട്ടം ശക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍

കുടുംബശ്രീ ജില്ലാമിഷൻ്റെ ആഭിമുഖ്യത്തിൽ തനതു രുചി വൈവിധ്യങ്ങളുമായി ആരംഭിക്കുന്ന ജില്ലയിലെ ആദ്യത്തെ പ്രീമിയം കഫെ കൊയിലാണ്ടിയിൽ തുറക്കുന്നു.

കുടുംബശ്രീ ജില്ലാമിഷൻ്റെ ആഭിമുഖ്യത്തിൽ തനതു രുചി വൈവിധ്യങ്ങളുമായി ആരംഭിക്കുന്ന ജില്ലയിലെ ആദ്യത്തെ പ്രീമിയം കഫെ കൊയിലാണ്ടിയിൽ തുറക്കുന്നു. പ്രീമിയം കഫെ നാളെ(12)

കക്കാടംപൊയിൽ ഇക്കോ ടൂറിസം സെന്ററാക്കി വികസിപ്പിക്കാൻ ധാരണയായി

കൂടരഞ്ഞി ഗ്രാമപഞ്ചായത്തും വനം വകുപ്പും സംയുക്തമായി കക്കാടംപൊയിൽ നായാടംപൊയിൽ- കുരിശുമല ഇക്കോ ടൂറിസം സെന്ററായി വികസിപ്പിക്കുന്നതിനു ധാരണയായി. തിരുവമ്പാടി എംഎൽഎ ലിന്റോ

മഹിള സാഹസ് കേരള യാത്രക്ക് സ്വീകരണം നൽകി

അത്തോളി: ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കിലിനി നാം തെല്ലും,വിരൽ ചൂണ്ടാം കരുത്തോടെ മുദ്രാവാക്യമുയർത്തി കേരള പ്രദേശ് മഹിള കോൺഗ്രസ്