പുറക്കാമല സംരക്ഷണ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത് ചെറുവണ്ണൂർ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കീഴ്പയ്യൂർ മണപ്പുറം മുക്കിൽ നടന്ന കൂട്ടായ്മ സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മറ്റി അംഗം പി.പി. രാധാകൃഷ്ണൻ ചെറുവണ്ണൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ടി.മനോജ് എന്നിവർ പ്രസംഗിച്ചു. മേപ്പയൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. കൂട്ടായ്മയ്ക്ക് മുന്നോടിയായി നൂറുകണക്കിന് ബഹുജനങ്ങൾ അണിനിരന്ന പ്രകടനവും നടന്നു.
Latest from Local News
മേപ്പയ്യൂർ: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആശാ ഹെൽത്ത്
മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തോടന്നൂര്‍, കുന്നുമ്മല്‍, ബാലുശ്ശേരി, കുന്ദമംഗലം, ചേളന്നൂര്‍ ബ്ലോക്കുകളില്‍
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് ശക്തമായ മഴ
കോഴിക്കോട് വനിത-ശിശു വികസന വകുപ്പിന് കീഴിലെ ജെന്‍ഡര്‍ പാര്‍ക്കില്‍ അക്കൗണ്ടന്റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. ബി കോമും അക്കൗണ്ടിങ് മേഖലയില്‍ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍
2025ലെ മത്സ്യകര്ഷക അവാര്ഡിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യ കര്ഷകന്, ഓരുജല മത്സ്യ കര്ഷകന്, ചെമ്മീന് കര്ഷകന്,