കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ തുടങ്ങി. ചലച്ചിത്ര താരം സുധി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സുധകിഴക്കേപ്പാട്ട് അധ്യക്ഷയായി. വൈസ് ചെയർമാൻ കെ. സത്യൻ, സ്ഥിരം സമിതി അധ്യക്ഷൻ ഇ.കെ. അജിത്ത്, പി. രത്നവല്ലി, ഫെസ്റ്റിവൽ ഡയറക്ടർ ഡോ. സി.എസ്. വെങ്കിടേശ്വരൻ, വിനീതവിജയൻ,എഫ്.എഫ്.എസ്.ഐ പ്രതിനിധി മോഹനൻ, യു. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സംവിധായകരായ
വി.സി. അഭിലാഷ്, സുസ്മേഷ് ചന്ദ്രോത്ത്, പ്രതാപ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു പാൻ ഇന്ത്യൻ സ്റ്റോറി ശ്രദ്ധ നേടി മലബാർ മൂവി ഫെസ്റ്റിവൽ ഒന്നാം ദിവസം വി.സി. അഭിലാഷ് സംവിധാനം ചെയ്ത എ പാൻ ഇന്ത്യൻ സ്റ്റോറി പ്രേക്ഷക ശ്രദ്ധ നേടി. ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു, പ്രതാപ് ജോസഫിൻ്റെ മാവോയിസ്റ്റ്, ടി. പത്മനാഭനെ ക്കുറിച്ച് സുസ്മേഷ് ചന്ദ്രാേത്ത് സംവിധാനം ചെയ്ത നളിനകാന്തി ഡോക്യുമെൻ്ററി, എം.ടി. യുടെ നിർമ്മാല്യം എന്നിവ പ്രദർശിപ്പിച്ചു.
Latest from Local News
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് രാവിലെ 10 മണിക്ക് കെ.എസ്.എസ്.പി.യു സംസ്ഥാന
കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി സി.ടി.ബിന്ദുവിനെ തെരഞ്ഞെടുത്തു. രണ്ടാം വാര്‍ഡായ മരളൂരില്‍ നിന്നും വിജയിച്ചാണ് സി.പി.എമ്മിന്റെ ബിന്ദു നഗരസഭാംഗമായത്. കൊയിലാണ്ടിക്കാർക്ക് സുപരിചിതയായ
പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള
കൊയിലാണ്ടി മേലൂർ കുളങ്ങര താഴെ കെ.ടി. വിനീഷ് (43) അന്തരിച്ചു. വെള്ളയിൽ തെക്കെ കര ദേവീക്ഷേത്രത്തിലെ ശാന്തിയായിരുന്നു. മണമൽക്കാവിലും ശാന്തിയായി പ്രവർത്തിച്ചിരുന്നു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ജന്മദിനത്തിൽ ചേലിയയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. തൊഴിലുറപ്പ് പദ്ധതിക്കെതിരായി നടത്തുന്ന നുണ പ്രചരണം അവസാനിപ്പിക്കണമെന്ന്







