കുറുവങ്ങാട് ചനിയേരി മാപ്പിള എൽ.പി നൂറാം വാർഷികം: വിളംബര ഘോഷായാത്ര മനം കവർന്നു

കുറുവങ്ങാട് ചനിയേരി മാപ്പിള എൽ .പി സ്കൂൾ നൂറാം വാർഷികത്തിൻ്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. വർണ ബലൂണുകളും, മുത്തുക്കുടകളുമേന്തി വിദ്യാർത്ഥികളും രക്ഷിതാക്കളും വേഷം കെട്ടിയ കുരുന്നുകളും നാട്ടുകാരും പങ്കെടുത്ത വിളംബര ഘോഷയാത്ര മനം കവർന്നു.
വാർഡ് കൗൺസിലറും സ്വാഗതസംഘം ചെയർപേഴ്‌സണുമായ സി പ്രഭ, മാനേജർ പി.അബ്ദുൽ അസീസ്, പി. ടി. എ പ്രസിഡൻ്റ് എം.സി ഷബീർ, ഹെഡ്മിസ്ട്രസ്സ് പി.ഹസീബ, ഷുക്കൂർ മാസ്റ്റർ, പി.വി മുസ്തഫ, ടി. ദാമോദരൻ, എം രാമകൃഷ്ണൻ, നിസാർ മാസ്റ്റർ, വി.എം നൗഷാദ്, വിനീത് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

അത്തോളി ചോയികുളത്ത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പഠന പെരുമാറ്റ പ്രശ്നങ്ങൾക്കുള്ള സൈക്കോളജി സ്പെഷ്യൽ എഡ്യൂക്കേഷൻ സ്ക്രീനിംഗ് ക്യാമ്പും

Next Story

‘ഇന്ദിരാഭവൻ’ എ.ഐ.സി.സി.ക്ക് സ്വന്തമായി ആസ്ഥാന മന്ദിരം

Latest from Local News

മലബാർ മൂവി ഫെസ്റ്റിവൽ തുടങ്ങി

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ തുടങ്ങി. ചലച്ചിത്ര താരം സുധി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സുധകിഴക്കേപ്പാട്ട് അധ്യക്ഷയായി.

വൻ വാറ്റ് കേന്ദ്രം നശിപ്പിച്ചു

പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിലും പാർട്ടിയും ചേർന്ന് കണ്ണാടിപൊയിൽ, കുന്നിക്കൂട്ടം മലയിൽ നടത്തിയ വ്യാപക റെയിഡിൽ