മേപ്പയ്യൂർ: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും സഹകാരിയും നാടക പ്രവർത്തകനും ഗ്രന്ഥശാല പ്രവർത്തകനും മുതുകാട് കർഷക സമര നേതാവുമായിരുന്ന കെ.സി. നാരായണൻ മാസ്റ്ററുടെ പതിനാറാം ചരമദിനം കൊഴുക്കല്ലൂരിൽ ആചരിച്ചു. ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനയും
അനുസ്മരണവും നടന്നു.
ആർ.ജെ.ഡി. സംസ്ഥാന ജന. സെക്രട്ടറി എൻ.കെ. വൽസൻ, സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, ഡി.സി.സി. ജന. സെക്രട്ടറി ഇ. അശോകൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, നിഷാദ് പൊന്നങ്കണ്ടി, പി. മോനിഷ, സി. സുജിത്, കെ. ഷൈനു, വി. കുഞ്ഞിരാമൻ കിടാവ്, സി.കെ. ശ്രീധരൻ, ഒ പി. ചന്ദ്രൻ, സുനിൽ ഓടയിൽ, കെ.കെ. നിഷിത, മിനി അശോകൻ, പി. ബാലൻ, പി. ബാലകൃഷ്ണൻ കിടാവ്, കെ.എം. ബാലൻ എന്നിവർ സംബന്ധിച്ചു.
വിവിധ പ്രാദേശിക കേന്ദ്രങ്ങളിലെ സ്മൃതി മണ്ഡപങ്ങളിൽ ആർ.ജെ.ഡി. പ്രവർത്തകർ നടത്തിയ പുഷ്പാർച്ചനക്ക് സി രവി, പി.കെ. ശങ്കരൻ, ബി.ടി. സുധീഷ് കുമാർ, ഇ.കെ. സന്തോഷ് കുമാർ, കെ. ലിഗേഷ്, കെ.എം. പ്രമീഷ് എന്നിവർ നേതൃത്വം നൽകി.