പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിലും പാർട്ടിയും ചേർന്ന് കണ്ണാടിപൊയിൽ, കുന്നിക്കൂട്ടം മലയിൽ നടത്തിയ വ്യാപക റെയിഡിൽ രണ്ട് ബാരലുകളിലായി സൂക്ഷിച്ച 180 ലിറ്റർ വാഷ് കണ്ടെടുത്ത് കേസെടുത്തു. പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ബാബു.പി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) പ്രകാശൻ.എ.കെ, സിവിൽ എക്സൈസ് ഡ്രൈവർ ദിനേശൻ.സി എന്നിവരും ഉണ്ടായിരുന്നു.
