കൊയിലാണ്ടി: താലൂക്കിലെ പഴക്ക മേറിയ ഗ്രന്ഥശാലകളിൽ ഒന്നായ ചേലിയ യുവജന വായനശാല & ഗ്രന്ഥാലയത്തിൻറെ ഒരു കൊല്ലം നീണ്ടു നില്ക്കുന്ന അറുപതാം വാർഷികാഘോഷം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു അദ്ധ്യക്ഷത വഹിച്ചു. പ്രസിദ്ധ ചരിത്രകാരൻ ഡോ. എം. ആർ.രാഘവ വാര്യർ,പ്രശസ്ത സാഹിത്യകാരൻ സോമൻ കടലൂർ,ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി.എം.കോയ,ഗ്രാമപഞ്ചായത്തംഗങ്ങളായ പി. അബ്ദുൽ ഷുക്കൂർ,കെ.എം.മജു,വായനശാല പ്രസിഡണ്ട് പി. പ്രശാന്ത്, ഇ.കെ.വിജയരാഘവൻ,സി.കെ.ബാലകൃഷ്ണൻ,കക്കാട്ട് ശിവൻ മുതലായവർ പ്രസംഗിച്ചു.ഒരു വർഷം നീണ്ടു നില്ക്കുന്ന ആഘോഷ വേളയിൽ സാഹിത്യ ശില്പശാലകൾ,സെമിനാറുകൾ, നാടൻ കലാമേളകൾ,നാടൻ ചന്ത, പുസ്തക ചർച്ച, നാടകോത്സവം, സംഗീത സായാഹ്നം,പഠന യാത്ര തുടങ്ങിയ പരിപാടികൾ നടക്കും.അടുത്ത ഡിസംബറിൽ പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനത്തോടെ ആഘോഷപരിപാടികൾ സമാപിക്കും.
Latest from Local News
. ജനറൽപ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ് ( 8.30 am to 1:00 pm ) ഡോ : നമ്രത
കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ തുടങ്ങി. ചലച്ചിത്ര താരം സുധി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സുധകിഴക്കേപ്പാട്ട് അധ്യക്ഷയായി.
പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിലും പാർട്ടിയും ചേർന്ന് കണ്ണാടിപൊയിൽ, കുന്നിക്കൂട്ടം മലയിൽ നടത്തിയ വ്യാപക റെയിഡിൽ
കാവുംവട്ടം എടച്ചു പുറത്ത് മീത്തൽ ദമയന്തി (73) അന്തരിച്ചു. ഭർത്താവ് പരേതനായ കേളപ്പൻ. മക്കൾ പ്രകാശൻ (പരേതൻ), പ്രമോദ്, പ്രബീഷ്, പ്രസീത,
പുറക്കാമല സംരക്ഷണ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത് ചെറുവണ്ണൂർ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ബഹുജന കൂട്ടായ്മ