പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും തങ്ങളുടെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് നിർദേശം

പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും തങ്ങളുടെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗീതാലക്ഷ്മി എം.ബി നിര്‍ദേശം നല്‍കി.

ബോര്‍ഡില്‍ നിന്ന് നല്‍കുന്ന വിവരങ്ങള്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് കൃത്യമായി ലഭിക്കുന്നില്ലെന്നും രജിസ്റ്റര്‍ ചെയ്ത സമയത്ത് അംഗങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ബോര്‍ഡില്‍ നിന്ന് വിളിക്കുമ്പോള്‍ മറുപടി ലഭിക്കാത്ത സാഹചര്യവും മനസിലാക്കിയാണ് മൊബൈല്‍ ഫോണ്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

ആദ്യകാലങ്ങളില്‍ മൊബൈല്‍ നമ്പര്‍ നല്‍കാതെ അംഗത്വം എടുത്തിട്ടുള്ളവര്‍ക്ക് www.pravasikerala.org എന്ന വെബ്‌സൈറ്റില്‍ കയറി ‘ നിലവിലുള്ള അംഗങ്ങളുടെ രജിസ്‌ട്രേഷന്‍’ എന്നതിലൂടെ പുതിയ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അംഗത്വ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയ മൊബൈല്‍ നമ്പര്‍ മാറിയിട്ടുള്ളവര്‍ വെബ്‌സൈറ്റിലൂടെ സ്വന്തം പ്രൊഫൈലില്‍ കയറി ‘ മൊബൈല്‍ നമ്പര്‍ അപ്‌ഡേഷന്‍ ‘ എന്നതില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം.

Leave a Reply

Your email address will not be published.

Previous Story

വടകരയിൽ അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിൽ

Next Story

കോഴിക്കോട്ടെ വയര്‍ലെസ് പോലീസ് സ്റ്റേഷനില്‍ ടെലിഫോണ്‍ എത്തുന്നു- എം.സി.വസിഷ്ഠ്

Latest from Main News

അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയി സി പി എമ്മിലെ പി പി രമണിയെ തിരഞ്ഞെടുത്തു

  അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയി സി പി എമ്മിലെ പി പി രമണിയെ തിരഞ്ഞെടുത്തു. നാലാം വാര്‍ഡില്‍(ഏക്കാട്ടൂര്‍) നിന്നും

ശബരിമല നട ഇന്ന് അടയ്ക്കും

41 ദിവസം നീണ്ടുനിന്ന പുണ്യദിനങ്ങൾക്ക് ഇന്ന് പരിസമാപ്തി. ശബരിമല നട ഇന്ന് അടയ്ക്കും. രാവിലെ 10:10നും 11:30നും മണ്ഡലപൂജ നടക്കും. തങ്ക

കളളക്കടല്‍ പ്രതിഭാസം ; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

കളളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരള തീരത്ത് ഉടനീളം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ന് രാത്രി 11.30