അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്‌സ് സമാഹരിച്ച വയനാട് ദുരിതാശ്വാസ നിധി 37 വിദ്യാർത്ഥികൾ പഠിക്കുന്ന മുണ്ടക്കൈ ഗവ: എൽ. പി. സ്കൂളിന്, അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് മസൂദ്. കെ.എം, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അജയകുമാർ.ടി എന്നിവർ ചേർന്ന് കൈമാറി. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു.കെയും മുണ്ടക്കൈ എൽ പി.സ്കൂൾ പ്രധാന അധ്യാപിക മേഴ്സി ടീച്ചറും ചേർന്ന് സഹായനിധി ഏറ്റു വാങ്ങി .
മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാധരാമസ്വാമി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കൗൺസിൽ ചെയർപേഴ്സൺ രാധാമണി ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കൗൺസിൽ ചെയർമാൻ രാജു ഹെജമാടി, അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണഴ്സ് കോഴിക്കോട് ജില്ലാ സെക്രട്ടറി സതീശൻ.വി.കെ, ട്രഷറർ ഷാജി ചന്ദ്രൻ, നോർത്ത് സോൺ സെക്രട്ടറി മനോജ് കുമാർ.കെ, സംസ്ഥാന കൗൺസിൽ അംഗം തോമസ്. കെ. ഡി, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സൂരജ് താമരശ്ശേരി, പ്രവീൺ കൊയിലാണ്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Latest from Local News
മേപ്പയ്യൂർ: മേപ്പയ്യൂർ ചെറുവണ്ണൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പുറക്കാമലയെ തകർത്ത് കരിങ്കൽ ഖനനം നടത്താനുള്ള ക്വാറി മാഫിയകളുടെ നീക്കത്തിനെതിരെ പുറക്കാമല സംരക്ഷണ സമിതി
കൊയിലാണ്ടി താലൂക്കിലെ കൊല്ലം എന്ന പ്രദേശത്തെ ലോകം മുഴുവൻ മലയാളികൾക്ക് പരിചയപ്പെടുത്തിയ കലാകാരൻ അതാണ് കൊല്ലം ഷാഫി എന്ന കൊല്ലം നിവാസികളുടെ
കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2024-25 ന്റെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു. നഗരസഭ ടൗൺഹാളിൽ നടന്ന പരിപാടി
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്(PUCC) പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സര്‍വറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാജ്യ
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നടത്തുന്ന ഒരു വര്‍ഷത്തെ എമര്‍ജന്‍സി മെഡിസിന്‍ നഴ്‌സിങ് പ്രാക്ടിക്കല്‍ ട്രെയ്നിങ്ങ്