പതിന‍ഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം നാളെ മുതൽ മാർച്ച് 28 വരെ

പതിന‍ഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം നാളെ മുതൽ മാർച്ച് 28 വരെ നടക്കും. 27 ദിവസമാണ് സഭ സമ്മേളിക്കുകയെന്ന് സ്പീക്കര്‍ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 2025–26 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യും. തിങ്കള്‍, ചൊവ്വ, ബുധൻ ദിവസങ്ങളില്‍ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചകൾ നടക്കും. തുടർന്ന് ഫെബ്രുവരിയില്‍ സഭ പുനരാരംഭിക്കും. 

ഏഴിനാണ് ബജറ്റ് അവതരണം. 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച. 13ന് സാമ്പത്തിക വർഷത്തെ അവസാന ബാച്ച് ഉപധനാഭ്യര്‍ത്ഥനകൾ പരിഗണിക്കും. 14 മുതൽ മാർച്ച് രണ്ട് വരെ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. മാർച്ച് നാല് മുതൽ 26 വരെയുള്ള കാലയളവിൽ 13 ദിവസം 2025–26 വർഷത്തെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച ചെയ്തു പാസാക്കും.

രണ്ട് ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കും. ഗവൺമെന്റ് കാര്യങ്ങൾക്കായി നീക്കിവച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കുമെന്നും സ്പീക്കർ പറഞ്ഞു. 

Leave a Reply

Your email address will not be published.

Previous Story

സമൂഹമാധ്യമങ്ങളിൽ 5000 രൂപയുടെ കറൻസി ആർ.ബി.ഐ പുറത്തിറക്കുന്നതായുള്ള വാർത്തകൾ വ്യാജം

Next Story

ഊരള്ളൂർ എം.യു.പി. സ്കൂൾ മുൻ പ്രധാന അധ്യാപിക കെ. ജാനകി ടീച്ചർ അന്തരിച്ചു

Latest from Main News

ഇന്ന് അത്തം; ഒരു തുമ്പ പൂവും തുളസി പൂവും മാത്രമെങ്കിലും മുറ്റത്ത് വച്ച് വരവേൽക്കാം ഓണത്തിനെ…….

മലയാളികളുടെ പൊന്നോണത്തിന് തുടക്കം കുറിച്ച് കൊണ്ട് ഇന്ന് അത്തം. ഇന്നേക്ക് പത്താം ദിവസമാണ് തിരുവോണം. അത്തം നാള്‍ തൊട്ടാണ് മലയാളികളുടെ അങ്കണങ്ങളില്‍

ഓണക്കാല വിലക്കയറ്റം തടയാൻ സംയുക്ത സ്ക്വാഡ് പരിശോധന

ഓണക്കാലത്ത് വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെയ്പ് എന്നിവ തടയുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് പരിശോധന

മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ്; ഭവനവായ്പാ വിതരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

സംസ്ഥാന മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങളായ മദ്രസ അധ്യാപകർക്കുള്ള വിവാഹ ധനസഹായ വിതരണവും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ

താമരശ്ശേരി ചുരത്തിൽ ആറാം വളവിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ആറാം വളവിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി.കാറുകളും ബൈക്കുകളും ഉൾപ്പെടെ അപകടത്തിൽ പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഏകദേശം അഞ്ചിൽ

സംസ്ഥാനത്തെ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് കാർഡിലെ പോരായ്മകൾ പരിഹരിക്കാൻ നടപടി തുടങ്ങി

സംസ്ഥാനത്തെ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് കാർഡിലെ പോരായ്മകൾ പരിഹരിക്കാൻ നടപടികൾ തുടങ്ങി. മെഡിസെപ് കാർഡിലെയും ആശുപത്രികളിൽ നൽകുന്ന തിരിച്ചറിയൽ രേഖകളിലെയും വിവരങ്ങളിലെ പൊരുത്തക്കേട്