താമരശ്ശേരി ചുരം: മൂന്ന് ഹെയർപിൻ വളവുകൾകൂടി നിവർത്താൻ ഭരണാനുമതി

കോഴിക്കോട്; താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയർപിൻ വളവുകൾകൂടി വീതികൂട്ടി നിവർത്തുന്നതിന് ഭരണാനുമതിയായി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ആറ്, ഏഴ്, എട്ട് വളവുകളാണ് നവീകരിക്കുക. ഇതിനായി, പിഡബ്ല്യുഡി നൽകിയ എസ്റ്റിമേറ്റ് പ്രകാരം 37.16 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചു. മൂന്ന്, അഞ്ച് വളവുകളുടെ നവീകരണം നേരത്തേ പൂർത്തിയാക്കിയിരുന്നു.

വനഭൂമിയിൽ ഉൾപ്പെടുന്ന ഈ വളവുകൾ സാധിക്കുന്നത്രയും നിവർത്താൻ ആവശ്യമായ മരം മുറിക്കുന്നതിനുള്ള അനുമതിയോടെ വനംവകുപ്പ് ഭൂമി കൈമാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് പേവ്ഡ് ഷോൾഡറുകളോടു കൂടിയാണ് വളവുകൾ വീതി കൂട്ടി നിവർത്തുക. ഗതാഗതനിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിക്കൊണ്ടായിരിക്കും പ്രവൃത്തി നടത്തുക. ടെൻഡർ വിളിച്ച് പ്രവൃത്തി നടത്തേണ്ട ചുമതല പൂർണമായും കേരള പൊതുമരാമത്ത് വകുപ്പിനാണ്. നിർമാണം പൂർത്തിയാകുന്ന നാൾ മുതൽ അഞ്ച് വർഷത്തേക്ക് ഡിഫക്ട് ലയബിലിറ്റി കാലാവധി നിശ്ചയിച്ചാണ് കരാർ നൽകുക. കരാർ നടപടികൾ നിശ്ചിത സമയത്തിനുള്ളിൽ നടത്തി പണി എത്രയും വേഗം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

കോഴിക്കോട്- വയനാട് പാതയിൽ തിരക്കേറുന്ന സമയങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് ചുരം റോഡിലെ വളവുകളുടെ വീതിക്കുറവ് ഉൾപ്പെടെയുള്ള കാര്യങ്ങൾമൂലം ഉണ്ടാകുന്നത്. കൂടുതൽ വളവുകൾ വീതികൂട്ടി നിവർത്തുന്നതോടെ ആ പ്രശ്‌നത്തിന് വലിയ തോതിൽ പരിഹാരമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഐ സി എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കെ ജി വിദ്യാർത്ഥികൾ വെജ് ഫെസ്റ്റ് നടത്തി

Next Story

ചേളന്നൂര്‍ പൊഴിക്കാവുകുന്നിലെ മണ്ണെടുപ്പ്: ജനസുരക്ഷയ്ക്കാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കും- സബ് കളക്ടര്‍

Latest from Local News

വിളയാട്ടൂർ ശ്രീ കരിങ്ങാറ്റി ഭഗവതിക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടത്തി

വിളയാട്ടൂർ ശ്രീ കരിങ്ങാറ്റി ഭഗവതിക്ഷേത്രത്തിലെ തിറ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല സമർപ്പണം നടത്തി. എ.ടി ബാലകൃഷ്ണൻ, ഗിരീഷ് മേക്കോത്ത്, ടി.എം ഗോവിന്ദൻ,

കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത സ്ഥാപിക്കണം; അഴിയൂർ വില്ലേജ് ജനകീയ സമിതി

അഴിയൂർ: കുഞ്ഞിപ്പള്ളി ടൗണിൽ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിലനിർത്താൻ ദേശീയ പാതയിൽ അടിപ്പാത അനുവദിക്കണമെന്ന് അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം

ബി.ജെ.പി കൊയിലാണ്ടി മണ്ഡലത്തിൻ്റെ അധ്യക്ഷനായി കെ.കെ. വൈശാഖ് ചുമതലയേറ്റു

ബി.ജെ.പി കൊയിലാണ്ടി മണ്ഡലത്തിൻ്റെ അധ്യക്ഷനായി കെ.കെ. വൈശാഖ് ചുമതലയേറ്റു. കൊയിലാണ്ടി ബി.ജെ.പി ഓഫീസിൽ ചേർന്ന സ്ഥാനാരോഹണ ചടങ്ങിൽ നിലവിലെ മണ്ഡലം പ്രസിഡണ്ട്